എണ്ണ ചോർച്ച: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയുടെ പ്രവർത്തനം നിർത്തി

By Web TeamFirst Published Feb 10, 2021, 8:58 PM IST
Highlights

മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശ പ്രകാരം ആണ് നടപടി.  എണ്ണയുടെ അംശം പൂർണമായും നീക്കിയ ശേഷം കമ്പനിക്ക് തുറന്നു പ്രവർത്തിക്കും.
 

തിരുവനന്തപുരം: എണ്ണ ചോർച്ച ഉണ്ടായ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയുടെ പ്രവർത്തനം നിർത്തി വച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശ പ്രകാരം ആണ് നടപടി.  എണ്ണയുടെ അംശം പൂർണമായും നീക്കിയ ശേഷം കമ്പനിക്ക് തുറന്നു പ്രവർത്തിക്കും.

കമ്പനിയിലെ ഫർണസ് ഓയിലാണ് ഇന്ന് ചോർന്നത്. കടലിൽ രണ്ട് കിലോമീറ്ററോളം ഇത് പരന്നു. ഈ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ജില്ലാ ഭരണകൂടെ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. . മത്സ്യബന്ധനവും അസാധ്യമാണ്. 

click me!