
കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് തർക്കം പരിഹരിക്കാൻ സർക്കാർ സമർപ്പിച്ച കരട് ബില്ലിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. ഈ നീക്കം ഇന്ത്യന്‍ ഭരണഘടനയോടും ജുഡീഷ്യറിയോടുമുളള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭ പ്രസ്താവനയിൽ പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ അന്തസത്തക്ക് വിരുദ്ധമായി മലങ്കര സഭയെ ഭിന്നിപ്പിച്ച് നിർത്താനുള്ള ശ്രമം രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രമുള്ളതാണ്. വിശ്വാസികളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുളള ശ്രമങ്ങളെ സഭ നിയമപരമായും ജനാധിപത്യപരമായും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും പ്രതിരോധിക്കും. സുപ്രീം കോടതി വിധിക്ക് എതിരെ നിയമ നിര്‍മ്മാണം നടത്താന്‍ സാധിക്കില്ല എന്ന് പ്രതികരിച്ച ഭരണാധികാരികള്‍ ഇത്തരം നീക്കങ്ങള്‍ക്ക് കൂട്ട് നില്‍ക്കരുത്. സര്‍ക്കാര്‍ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മാത്രം കര്‍ത്തവ്യ നിര്‍വ്വഹണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഓർത്തഡോക്സ് സഭ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam