നടന്നുപോകുമ്പോൾ മരം കടപുഴകി, അടിയിൽ പെടാതെ അത്ഭുതകരമായ രക്ഷപ്പെടൽ -വീഡിയോ

By Web TeamFirst Published Jul 6, 2022, 7:37 PM IST
Highlights
കടപുഴകിയ മരത്തിനടിയില്‍പ്പെടാതെ കാല്‍നട യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പുൽപ്പള്ളി: കടപുഴകിയ മരത്തിനടിയില്‍പ്പെടാതെ കാല്‍നട യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വയനാട് പുൽപ്പള്ളി ചെറ്റപ്പാലത്താണ് സംഭവം. ചെറ്റപ്പാലം നീറന്താനത്ത് കുഞ്ഞുമോനാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. ഇന്നു രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. വഴിയോരത്തെ വാകമരമാണ് കടപുഴകിയത്. കുഞ്ഞുമോന്‍ നടന്നുപോകുമ്പോഴാണ് വഴിയോരത്തെ മരം കടപുഴകി വീണത്. 

കുഞ്ഞുമോന്‍ മരത്തിനടിയില്‍പ്പെട്ടുവെന്നാണ് കണ്ടുനിന്നവര്‍ കരുതിയത്. സമീപത്തെ കടകളില്‍ നിന്നു രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയവര്‍ക്കു കുഞ്ഞുമോന് പരിക്കില്ലെന്നു ബോധ്യപ്പെട്ടപ്പോഴാണ് ശ്വാസം നേരേ വീണത്. മരത്തിന്റെ ശിഖരങ്ങള്‍ തട്ടി കുഞ്ഞുമോന്‍ ചൂടിയിരുന്ന കുടയുടെ രണ്ടു കമ്പികള്‍ മാത്രമാണ് പൊട്ടിയത്. 

റോഡിൽ വീണ മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. പുൽപ്പള്ളിയിൽ  രാവിലെ മുതലേ ശക്തമായ കാറ്റും മഴയും ഉണ്ട്. കാലാവർഷം ശക്തിപ്രാപിക്കുന്നതിനാൽ ജനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് നീക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് പുൽപ്പളളി ചെറ്റപ്പാലത്തെ അപകടം.

Read more; 'ഇത് വെറും ബ്ലേഡ് അല്ല, കൊടുവാള്‍'; ഓപ്പറേഷന്‍ കുബേരയില്‍ കുടുങ്ങി അമ്പാടി ഉണ്ണി

'പൊറോട്ടയുടെ വില കൂടി'; ആറ്റിങ്ങലില്‍ കാറിലെത്തിയ നാലംഗ സംഘം ഹോട്ടലുടമയുടെ തല തല്ലിപ്പൊട്ടിച്ചു

തിരുവനന്തപുരം: പൊറോട്ടയുടെ വില കൂടിയെന്ന് ആരോപിച്ച് നാലംഗ സംഘം ഹോട്ടൽ ഉടമയുടെ തല അടിച്ചു പൊട്ടിച്ചു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ആറ്റിങ്ങൽ മൂന്നുമുക്ക് ബി.എൽ നിവാസിൽ ഡിജോയ് ( 34 ) യെ വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 12.45 ഓടെ ആറ്റിങ്ങൽ മൂന്നുമുക്കിലെ ജൂസ് സ്റ്റാന്റ് ഹോട്ടലിൽ ആണ് സംഭവം. 

ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ നാലുപേർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിരുന്നു. ശേഷം ബിൽ തുക നൽകി പോയ സംഘം വീണ്ടും മടങ്ങിയെത്തി പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്നു പറഞ്ഞ് അസഭ്യം പറഞ്ഞു. ഹോട്ടൽ ഉടമ ഡിജോയ് ഇവരോട് കടയ്ക്കു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് വാക്കേറ്റവും ഉന്തും തള്ളുമായി. പൊലീസിനെ വിളിക്കാൻ ഡിജോയ് ശ്രമിക്കവെ സംഘം ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. 

Read More : കബനിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം, ഒരാഴ്ച പഴക്കം, ആത്മഹത്യയെന്ന് സംശയം

ഇതിനിടെ ഒരാൾ കടയുടെ മുന്നിലിരുന്ന പാൽകൊണ്ടുവരുന്ന ട്രേയുമായി പിന്നിലൂടെ വന്ന് ഡിജോയിയുടെ തലയ്ക്കടിച്ചു വീഴ്ത്തി. നിലത്തിട്ടു ചവിട്ടി. അതിനു ശേഷം അക്രമി സംഘം കാറിലും ബൈക്കിലുമായി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത ആറ്റിങ്ങൽ പൊലീസ് കാർ നമ്പർ പരിശോധിച്ച് അന്വേഷണം തുടങ്ങി. അക്രമികൾ വെമ്പായം നെടുമങ്ങാട് ഭാഗത്തുള്ളവരാണെന്നാണ് സൂചന. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

click me!