വീണ്ടും സർക്കാർ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം; കാഷ്വാലിറ്റിയിൽ അതിക്രമിച്ചു കയറി, അറസ്റ്റ്

Published : Mar 14, 2024, 07:42 AM IST
വീണ്ടും സർക്കാർ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം; കാഷ്വാലിറ്റിയിൽ അതിക്രമിച്ചു കയറി, അറസ്റ്റ്

Synopsis

ഡോക്ടറെ അസഭ്യം വിളിക്കുകയും ചെയ്ത പ്രതി അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തിയ രോഗികളേയും ജീവനക്കാരേയും മുൾമുനയിൽ നിർത്തി. ജനറൽ ആശുപത്രി ഡ്യൂട്ടി ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൗത്ത് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ അതിക്രമിച്ചു കയറിയ യുവാവ് പിടിയില്‍. ആലപ്പുഴ മുനിസിപ്പൽ ചാത്തനാട് ഷിജോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആശുപത്രിയുടെ വാതിൽ തകർക്കുകയും വനിത സെക്യൂരിറ്റി ഗാർഡിനെ ആക്രമിക്കുകയും ചെയ്തു. ഡോക്ടറെ അസഭ്യം വിളിക്കുകയും ചെയ്ത പ്രതി അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തിയ രോഗികളേയും ജീവനക്കാരേയും മുൾമുനയിൽ നിർത്തി. ജനറൽ ആശുപത്രി ഡ്യൂട്ടി ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൗത്ത് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെപി ടോംസണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

ഭാര്യയുമായുള്ള വഴക്കിൽ ഇടപെടുന്നതിൽ വിരോധം, യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

https://www.asianetnews.com/mood-of-the-nation-survey?fbclid=IwAR0HxoJSM6JlvsoOjo_zv4PVTyN_G1uiAI3FClFW7QGjrFEVsY7OmZ2JUFg

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'റിനി എന്തിനാണ് കള്ളം പറയുന്നത്? നിയമനടപടി സ്വീകരിക്കുമെന്ന വെല്ലുവിളി സ്വാഗതം ചെയ്യുന്നു'; തെളിവ് പുറത്തുവിട്ട് ഫെന്നി നൈനാൻ
ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച കേസ്; അധ്യാപകന് 161 വർഷം തടവും പിഴയും