ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് കോടതി. പ്രതിയായ അധ്യാപകന് 161 വർഷം തടവും പിഴയും 87,000 രൂപയാണ് പിഴയുമാണ് ശിക്ഷ. പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അധ്യാപകനുമായ സന്തോഷ്‌ കുമാറാണ് കുറ്റക്കാരൻ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് വിധി. 2019 ജൂലൈ മാസം ആണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ശാരീരികവെല്ലുവിളി

മുതലെടുത്താണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. സ്കൂളിൽ വച്ചായിരുന്നു ഉപദ്രവം. കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചായിരുന്നു കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ശിക്ഷ പിന്നീട് വിധിക്കും. 

YouTube video player