തൃക്കാക്കരയിലെ പണക്കിഴി വിവാദം ; സിസിടിവി ദൃശ്യം കസ്റ്റഡിയിലെടുക്കണമെന്ന് കൗൺസിലർമാർ

Web Desk   | Asianet News
Published : Aug 24, 2021, 09:23 AM ISTUpdated : Aug 24, 2021, 09:43 AM IST
തൃക്കാക്കരയിലെ പണക്കിഴി വിവാദം ; സിസിടിവി ദൃശ്യം കസ്റ്റഡിയിലെടുക്കണമെന്ന് കൗൺസിലർമാർ

Synopsis

പണം നൽകുന്ന ദൃശ്യം സി സി ടി വിയിൽ ഉള്ളതിനാൽ അത് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോപണം.  ന​ഗരസഭയ്ക്ക് സി സി ടി വി സുരക്ഷ വേണണെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു

കൊച്ചി : തൃക്കാക്കര ന​ഗരസഭയിലെ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് ന​ഗരസഭയിലെ സി സി ടി വി ദൃശ്യം കസ്റ്റഡിയിലെടുക്കണമെന്ന് കൗൺസിലർമാർ. പണം നൽകുന്ന ദൃശ്യം സി സി ടി വിയിൽ ഉള്ളതിനാൽ അത് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോപണം. ന​ഗരസഭയ്ക്ക് സി സി ടി വി സുരക്ഷ വേണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.

ഇതിനിടെ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് ജില്ല കോൺ​ഗ്രസ് കമ്മറ്റി നിയോ​ഗിച്ച കമ്മിഷൻ ഇന്ന് ന​ഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ മൊഴി എടുക്കും. രണ്ട് മണിക്ക് കമ്മിഷൻ മുമ്പാകെ ഹാജരാകാനാണ് നിർദേശൺ നൽകിയിരിക്കുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരോടും ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡിസിസി വൈസ് പ്രസിഡണ്ട്. മുഹമ്മദ്‌ ഷിയാസ്, ജില്ലാ ജനറൽ സെക്രട്ടറി കെ.എക്സ്.സേവ്യർ എന്നിവരാണ് അന്വേഷണം നടത്തുന്നത്. 

കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയിൽ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് ന​ഗരസഭ ചെയർപേഴ്സൺ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. സംഭവം വിവാദമായത്തോടെയാണ് ചെയർപേഴ്സന്‍റെ നടപടിയില്‍ കോൺഗ്രസ് നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്. പണമടങ്ങിയ കവർ ചെയർപേഴ്സന് തിരിച്ചു നൽകുന്നതിന്‍റെ കൂടുതൽ തെളിവുകളും ഇതിനിടെ പുറത്ത് വന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും