കണ്ണൂർ ജനശതാബ്ദി ഭാ​ഗികമായി റദ്ദാക്കി; 17-നും 30-നും ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

Published : Sep 15, 2026, 08:00 PM IST
jan shatabdi express train

Synopsis

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്(12082) സെപ്റ്റംബർ 17-ന് എലത്തൂരിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 17-ന് ട്രെയിൻ എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. സെപ്റ്റംബർ 30-ന് ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ കോഴിക്കോട് സർവീസ് അവസാനിപ്പിക്കും.

തിരുവനന്തപുരം: പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണം തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കി. സെപ്റ്റംബർ 17, 30 തീയതികളിലാണ് ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കിയത്. മലബാർ എക്സ്പ്രസ്, രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.

ഭാ​ഗികമായി റദ്ദാക്കിയ ട്രെയിനുകൾ:-

* തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്(12082) സെപ്റ്റംബർ 17-ന് എലത്തൂരിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 17-ന് ട്രെയിൻ എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. സെപ്റ്റംബർ 30-ന് ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ കോഴിക്കോട് സർവീസ് അവസാനിപ്പിക്കും.

* ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ്(16307) സെപ്റ്റംബർ 17-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 17-ന് ട്രെയിൻ കൊയിലാണ്ടി വരെയാകും സർവീസ് നടത്തുക. സെപ്റ്റംബർ 30-ന് എക്സിക്യൂട്ടിവ് എക്സ്പ്രസ്(16307) എലത്തൂരിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ എലത്തൂരിൽ യാത്ര അവസാനിപ്പിക്കും.

* കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ്(16608) സെപ്റ്റംബർ 30-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 30-ന് ട്രെയിൻ കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും.

വൈകുന്ന ട്രെയിനുകൾ:-

* മം​ഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ്(16630) സെപ്റ്റംബർ 17-ന് ഒരുമണിക്കൂറോളം വൈകും.

* തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12431) സെപ്റ്റംബർ 17-ന് 40 മിനിറ്റോളം വൈകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടാക്കടയിൽ കിഫ്ബി റോഡ് പാതിവഴിയിൽ നിർമ്മാണം നിലച്ചിട്ട് കാലങ്ങൾ, ഒടുവിൽ കോൺക്രീറ്റ് ചെയ്ത നാട്ടുകാർ വെട്ടുകത്തികൊണ്ട് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു
കൊല്ലം പുനലൂരിൽ പേവിഷബാധയേറ്റ് 8 വയസുകാരി നിയ ഫൈസൽ മരിച്ച കേസ് : ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.