
തിരുവനന്തപുരം:ഇന്ത്യൻ സിംകാർഡ് ഇല്ലാത്ത യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈഫൈ കൂപ്പൺ ഡിസ്പെൻസിങ് കിയോസ്‌കുകൾ സ്ഥാപിച്ചു. യാത്രക്കാർക്ക് 2 മണിക്കൂർ സൗജന്യ വൈഫൈ സേവനം ലഭിക്കും.വൈഫൈ കൂപ്പൺ കിയോസ്‌ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ വിമാനത്താവളമാണ് തിരുവനന്തപുരം. പാസ്‌പോർട്ടും ബോർഡിംഗ് പാസും സ്‌കാൻ ചെയ്യുമ്പോൾ കിയോസ്‌കിൽ നിന്ന് വൈഫൈ പാസ്‌വേഡ് അടങ്ങുന്ന കൂപ്പൺ ലഭിക്കും. അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകളുടെ ഡിപ്പാർച്ചർ ഹാളിലാണ് കിയോസ്കുകൾ സ്ഥാപിച്ചിരിക്കുന്നത്. അറൈവൽ ഹാളുകളിൽ ഉൾപ്പെടെ കൂടുതൽ കിയോസ്‌കുകൾ ഉടൻ സ്ഥാപിക്കും.ഇന്ത്യൻ സിം കാർഡുള്ള യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനം നേരത്തെ മുതൽ ലഭ്യമാണ്.
തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയത് 80 കിലോ സ്വർണം, ഉദ്യോഗസ്ഥർക്ക് കിലോയ്ക്ക് ലക്ഷം രൂപ കമ്മീഷൻ
'മാറികയറി പാടുപെടേണ്ട', തിരുവനന്തപുരം-നാഗ്പൂർ റൂട്ടിൽ പ്രതിദിന സർവീസുമായി ഇൻഡിഗോ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam