സിപിഎമ്മിൻ്റെ അനുരഞ്ജന ശ്രമങ്ങൾ വിജയം കണ്ടു; പിണക്കം മറന്ന് ആൻ്റണി രാജു, സുധീർ കരമനയുടെ പ്രചരണത്തിന് ഇറങ്ങും

Published : Mar 26, 2026, 08:28 AM IST
sudheer karamana, antony raju

Synopsis

ഇന്ന് രാവിലെ നടക്കുന്ന വഞ്ചിയൂർ മേഖലാ കൺവെൻഷൻ ആൻ്റണി രാജു ഉദ്ഘാടനം ചെയ്യും. ഇടതുമുന്നണി സീറ്റ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരണത്തിന് എത്തിയിരുന്നില്ല. അതിനിടയിൽ വീഡിയോ സന്ദേശത്തിലൂടെ സുധീർ കരമനയ്ക്ക് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമനയുടെ പ്രചരണത്തിന് ആൻ്റണി രാജു ഇറങ്ങും. ഇന്ന് രാവിലെ നടക്കുന്ന വഞ്ചിയൂർ മേഖലാ കൺവെൻഷൻ ആൻ്റണി രാജു ഉദ്ഘാടനം ചെയ്യും. ഇടതുമുന്നണി സീറ്റ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരണത്തിന് എത്തിയിരുന്നില്ല. അതിനിടയിൽ വീഡിയോ സന്ദേശത്തിലൂടെ സുധീർ കരമനയ്ക്ക് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സിപിഎം നടത്തിയ അനുരഞ്ജന ശ്രമങ്ങൾ വിജയം കണ്ടതോടെ ആൻറണി രാജു പ്രചരണത്തിന് ഇറങ്ങുന്നത്.

അതേസമയം, ആന്‍റണി രാജുവിന്‍റെ മണ്ഡലം സുധീര്‍ കരമനയിലൂടെ നിലനിര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ്. തിരുവനന്തപുരം സെന്‍ട്രലിൽ വിജയിക്കുമെന്ന ആത്മവിശ്വാസം കരമന ജയൻ പ്രകടിപ്പിച്ചു. സിറ്റിങ് എംഎൽഎ ആന്‍റണി രാജുവിന് തൊണ്ടി മുതൽ കേസിലെ കോടതി വിധിയെ തുടര്‍ന്ന് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുധീര്‍ കരമനെയെ മത്സരിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചത്. സിപിഎമ്മിന്‍റെ ഘടകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ സീറ്റാണ് തിരുവനന്തപുരം സെന്‍ട്രൽ. എന്നാൽ, ആന്‍റണി രാജുവിന് പകരം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കാൻ കഴിയാതെ വന്നതോടെയാണ് എൽഡിഎഫ് ഇടപെട്ട് സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേട്; കേസെടുക്കാൻ തെളിവുകളില്ലെന്ന് വിജിലൻസ്
മാപ്പിൽ തീരില്ല! യു പ്രതിഭക്കെതിരായ വിവാദ പരാമർശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ, നിയമ നടപടികളുമായി മുന്നോട്ടെന്ന് പ്രതിഭ