നിരക്ക് വളരെ കുറവ്; തിരുവനന്തപുരത്തും ഓൺലൈൻ ബൈക്ക് ടാക്‌സി സർവീസ്; പിന്നാലെ പ്രതിഷേധവുമായി ഓട്ടോ, ടാക്സി ഡ്രൈവർമാർ

Published : Mar 20, 2026, 02:18 PM IST
Rapido bike taxi

Synopsis

കേരളത്തിൽ റാപിഡോ ബൈക്ക് ടാക്സി സർവീസ് ആരംഭിച്ചതിനെതിരെ ഓട്ടോ, ടാക്സി ഡ്രൈവർ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്ത്. സ്വകാര്യ ബൈക്കുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കുറഞ്ഞ നിരക്കുകൾ തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്നും യൂണിയനുകൾ ആരോപിക്കുന്നു. സർവീസ് നിർത്തിയില്ലെങ്കിൽ സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്

തിരുവനന്തപുരം : പ്രമുഖ ഓൺലൈൻ ടാക്‌സി സർവീസ് പ്ലാറ്റ്ഫോമായ റാപിഡോ കേരളത്തിൽ ബൈക്ക് ടാക്സി സർവീസ് ആരംഭിച്ചതിൽ പ്രതിഷേധം. ഓട്ടോ, ടാക്സി ഡ്രൈവർ യൂണിയനുകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. നിലവിലുള്ള ഗതാഗത നിയമങ്ങൾ ലംഘിച്ചാണ് ബൈക് ടാക്‌സി സർവീസ് നടത്തുന്നതെന്നും ഇത് തങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നുമാണ് ഓട്ടോ ടാക്‌സി ഡ്രൈവർമാർ പറയുന്നത്. സംസ്ഥാനത്ത് സ്ത്രീകൾക്ക് മാത്രമുള്ള ബൈക്ക് ടാക്സി സർവീസാണ് റാപിഡോ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ, നാഷണൽ ഓൺലൈൻ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (എഐടിയുസി) ആണ് പ്രതിഷേധവുമായി മുന്നോട്ട് വന്നത്. തിരുവനന്തപുരം നഗരത്തിലെ റാപ്പിഡോ ഓഫീസിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

റാപിഡോ ബൈക്ക് ടാക്‌സി സർവീസ് ഉടൻ നിർത്തിവെക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ഈ സർവീസ് തുടർന്നാൽ സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിലെ നിയമപ്രകാരം ബൈക്ക് ടാക്സി സർവീസ് അനുവദനീയമല്ലെന്നും സ്വകാര്യ (വൈറ്റ് പ്ലേറ്റ്) ബൈക്കുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഓട്ടോറിക്ഷകളും കാറുകളും കർശനമായ നിയമങ്ങൾ പാലിച്ചാണ് ടാക്‌സി സർവീസ് നടത്തുന്നത്. എന്നാൽ സ്വകാര്യ ബൈക്കുകൾക്ക് അതേ സൗകര്യം നൽകുന്നത് വിപണിയിൽ അനാരോഗ്യകരമായ മത്സരം സൃഷ്‌ടിക്കുമെന്ന് ഇവർ പറയുന്നു. കേരള സ്റ്റേറ്റ് ഗിഗ് ആൻഡ് പ്ലാറ്റഫോം വർക്കേഴ്സ് യൂണിയൻ ഗതാഗത കമ്മീഷണറെ സമീപിച്ച് സ്വകാര്യ ബൈക്കുകൾ വാണിജ്യ യാത്രാ സേവനങ്ങൾക്ക് അനുവദിക്കില്ലെന്ന് ഉറപ്പ് തേടിയിട്ടുണ്ട്.

നിലവിലെ റാപിഡോ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ബൈക്ക് ടാക്‌സി സർവീസ് ലഭ്യമാണ്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പ്ലാറ്റ്ഫോമിലെ നിരക്കുകൾ പരിശോധിച്ചതിൽ നിന്ന് ഓട്ടോറിക്ഷ സർവീസിന് ഈടാക്കുന്നതിൻ്റെ മൂന്നിലൊന്ന് നിരക്ക് മാത്രമാണ് ബൈക്ക് ടാക്സികൾക്ക് ഈടാക്കുന്നതെന്ന് വ്യക്തമായി. ചെറുകാറുകളെ അപേക്ഷിച്ച് നാലിലൊന്ന് മാത്രമാണ് ബൈക്ക് ടാക്‌സികളുടെ നിരക്ക്. തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് ഏഴ് കിലോമീറ്റർ ദൂരെയുള്ള വട്ടിയൂർക്കാവിലേക്ക് പരമാവധി 77 രൂപയാണ് ബൈക്ക് ടാക്സിക്ക് റാപിഡോ പ്ലാറ്റ്ഫോമിൽ നിരക്ക് പറയുന്നത്. ഇതേ ദൂരത്തിൽ ഓട്ടോറിക്ഷകൾക്ക് 205 രൂപയും ചെറുകാറുകൾക്ക് 335 വരെയുമാണ് നിരക്ക് പറയുന്നത്. ഫ്ലെക്സി റേറ്റ് ആയതിനാൽ ഓരോ സമയത്തെയും തിരക്ക് അനുസരിച്ച് നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കും. നിരക്കുകളിലെ ഈ അന്തരമാണ് വലിയ പ്രതിഷേധത്തിന് കാരണമാകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ചിലര്‍ക്ക് എന്തിനെയും എതിര്‍ക്കുക എന്ന നിലപാട്, കേന്ദ്രം പിന്തുണയ്‌ക്കാതിരുന്നത് രാഷ്‌ട്രീയ കാരണങ്ങളാല്‍'; കെ-റെയിലിനെ കുറിച്ച് മുഖ്യമന്ത്രി
രണ്ട് കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയിൽ; ചിറയിൻകീഴിൽ കഴിഞ്ഞ തവണത്ത യുഡിഎഫ് സ്ഥാനാർത്ഥി ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിയാകും