സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വൻ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവന് 2080 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 1,07,680 രൂപയായി ഉയർന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വർണ വില വീണ്ടും വർദ്ധിച്ചു. രാവിലെ ഗ്രാമിന് 160 രൂപ വർദ്ധിച്ച് 13,360 രൂപയിലെത്തി. ഉച്ചയ്ക്ക് ശേഷം 100 രൂപ വർദ്ധിച്ച് 13,460 രൂപയായി. അതായത് രാവിലെ പവന് 1280 രൂപ വർധിച്ചെങ്കിൽ ഉച്ചയ്ക്ക് ശേഷം 800 രൂപ വീണ്ടും കൂടി. ഇതോടെ പവന് ഇന്ന് മാത്രം കൂടിയത് 2080 രൂപയാണ്. ഒരു പവൻ സ്വർണത്തിന്‍റെ വില 1,07,680 രൂപയായി ഉയർന്നു.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്ക്
ഓഗസ്റ്റ് 4- 1,05,600 രൂപ
ഓഗസ്റ്റ് 3- 1,05,760 രൂപ
ഓഗസ്റ്റ് 2- 1,05,760 രൂപ
ഓഗസ്റ്റ് 1- 1,05,760 രൂപ
ജൂലൈ 31- 1,06,040 രൂപ
ജൂലൈ 30- 1,05,840 രൂപ
ജൂലൈ 29- 1,05,240 രൂപ
ജൂലൈ 27- 1,06,960 രൂപ
ജൂലൈ 26- 1,06,280 രൂപ
ജൂലൈ 25- 1,06,280 രൂപ
ജൂലൈ 28- 1,05,720 രൂപ
ജൂലൈ 24- 1,05,840 രൂപ
