വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത,ഔദ്യോഗിക ക്ഷണമില്ലെന്ന് വിശദീകരണം

Published : Jul 10, 2024, 04:33 PM ISTUpdated : Jul 10, 2024, 04:35 PM IST
വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത,ഔദ്യോഗിക ക്ഷണമില്ലെന്ന് വിശദീകരണം

Synopsis

ക്ഷണം ഇല്ലാതെയാണ് നോട്ടീസില്‍ പേര് ചേർത്തതെന്ന് ലത്തീൻ അതിരൂപത.ഔദ്യോഗികമായി ക്ഷണിക്കുമെന്ന് വിഴിഞ്ഞം തുറമുഖം അധികൃതർ

തിരുവനന്തപുരം:വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു.ഔദ്യോഗിക ക്ഷണമില്ലാത്തതുകൊണ്ടാണിത്.നോട്ടീസിൽ വിശിഷ്ട സാന്നിധ്യമായി തോമസ് ജെ നെറ്റോയുടെ പേര് ഉണ്ട്.എന്നാല്‍ ക്ഷണം ഇല്ലാതെയാണ് പേര് ചേർത്തത് എന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കി.ഔദ്യോഗികമായി ക്ഷണിക്കുമെന്ന് വിഴിഞ്ഞം തുറമുഖം അധികൃതർ പറഞ്ഞു. ബിഷപ്പിനെ നേരിൽ കണ്ട് ക്ഷണിക്കാനും നീക്കമുണ്ട്.അതേ സമയം ജമാഅത്ത് കമ്മിറ്റി പ്രതിഷേധം പിൻവലിച്ചു.തുറമുഖ മന്ത്രി വി.എൻ.വാസവനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.ഒരു വിഭാഗം മത്സ്യത്തൊഴിലാളികളെ അവഗണിച്ചെന്ന് ആരോപിച്ച് തെക്കുംഭാഗം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ സമരം പ്രഖ്യാപിച്ചത്.വിഴിഞ്ഞം നോർത്ത് ഭാഗത്തെ മത്സ്യത്തിഴിലാളികളെ അവഗണിച്ചെന്നായിരുന്നു പരാതി.ജമാഅത്ത് കൈമാറിയ മത്സ്യത്തൊഴിലാളി ലിസ്റ്റ് പരിശോധിച്ച് അർഹമായ സഹായം നല്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയെന്ന് പ്രതിഷേധക്കാർ അറിയിച്ചു

വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ ചരക്ക് കപ്പൽ സാൻ ഫർണാണ്ടോയുടെ ബെർത്തിങ് നാളെ 9.15ന് നടക്കും.ഇന്ന് രാത്രിയോടെ കപ്പൽ ഇന്ത്യൻ തീരത്ത് എത്തും.നാളെ വാട്ടർ സല്യൂട്ട് നൽകിയാകും കപ്പലിനെ സ്വീകരിക്കുക.മന്ത്രി വി.എൻ.വാസവൻ തുറമുഖത്ത് എത്തി അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തി.

വിഴിഞ്ഞം മദര്‍ഷിപ്പ് സ്വീകരണ ചടങ്ങില്‍ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

വിഴിഞ്ഞത്ത് കപ്പൽ സ്വപ്നം കണ്ട ഒരു 20കാരൻ മലയാളി; 32 വർഷങ്ങൾക്കിപ്പുറം ക്യാപ്റ്റൻ, കപ്പൽ ഇന്നെത്തും

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎ ബേബിയെ പരിഹസിക്കുന്നവർക്കുള്ള മറുപടി ഒന്നാം ക്ലാസ് പാഠപുസ്തകത്തിലുണ്ട്; മറിച്ചു നോക്കണം, ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ലെന്ന് മന്ത്രി
'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ