കണ്ണൂരിൽ ടി വി പൊട്ടിത്തെറിച്ച് വീടിന് ഭാഗികമായി തീ പിടിച്ചു

Published : Oct 16, 2020, 03:49 PM ISTUpdated : Oct 16, 2020, 04:03 PM IST
കണ്ണൂരിൽ ടി വി പൊട്ടിത്തെറിച്ച് വീടിന് ഭാഗികമായി തീ പിടിച്ചു

Synopsis

വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ടിവിയിൽ നിന്നും പുക ഉയരുന്നത് കണ്ട കുട്ടികൾ ഭയന്ന് പുറത്തേക്ക് ഓടിയത് കാരണം ആളപായം ഒഴിവായി.

കണ്ണൂർ: കണ്ണൂരിലെ രാമന്തളിയിൽ ടി വി പൊട്ടിത്തെറിച്ച് വീടിന് ഭാഗികമായി തീ പിടിച്ചു. വടക്കുമ്പാട് ക്ഷേത്രത്തിന് സമീപത്തെ നാരായണന്‍ എന്നയാളുടെ വീടിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. നാരായണന്റെ മക്കൾ ടി വി കണ്ട് കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ടിവിയിൽ നിന്നും പുക ഉയരുന്നത് കണ്ട കുട്ടികൾ ഭയന്ന് പുറത്തേക്ക് ഓടിയത് കാരണം ആളപായം ഒഴിവായി.

കുട്ടികൾ ടിവി കണ്ടുകൊണ്ടിരിക്കെ ഉഗ്ര ശബ്ദത്തോട് കൂടി പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടുത്തത്തിൽ മുറിയിലുണ്ടായിരുന്ന ഫാൻ, ഫർണിച്ചറുകൾ,പുസ്തകങ്ങൾ, തുണികൾ എന്നിവ പൂർണമായും വയറിംഗ് ഭാഗികമായും കത്തി നശിച്ചു. മേൽക്കൂരയ്ക്ക് മുകളിൽ സൂക്ഷിച്ചിരുന്ന  ഓലയ്ക്ക് തീ പടർന്നത് തീപ്പിടുത്തത്തിന്‍റെ വ്യാപ്തി  വർദ്ധിപ്പിച്ചു. ഓടിയെത്തിയ നാട്ടുകാർ പൈപ്പുവെള്ളം ഉപയോഗിച്ച് തീയണച്ചു കൊണ്ടിരിക്കെ പയ്യന്നൂരിൽ നിന്നും അഗ്നി-രക്ഷാ സേനയും സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫീസർ പി വി പവിത്രന്‍റെ നേതൃത്വത്തിൽ  അപകടാവസ്ഥ ഒഴിവാക്കി. ഏകദേശം ഇരുപത്തി അയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗർഭിണിയെ മർദിച്ച സംഭവം: എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം