
കൊച്ചി: എറണാകുളം ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് ഇരുവരും. ഇതിൽ അരുൺ കോടതി റിമാൻഡ് ചെയ്ത പ്രതിയാണ്.
തുടർനടപടികൾക്കായി സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കവേയാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി അടക്കം 7 ലേറെ കേസുകളാണ് ഇരുവർക്കുമെതിരെയുള്ളത്. പ്രതികൾ തമ്മിൽ പരസ്പരം കലഹിക്കുന്നത് ഒഴിവാക്കുന്നതിനായി അരുൺ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആൻസൻ ഡി കോസ്റ്റയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്. രാത്രി 11 മണിയോടെ ഇരുവരും സ്റ്റേഷനിൽനിന്നും രക്ഷപ്പെടുകയായിരുന്നു. പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam