ആലപ്പുഴയിൽ മെത്താംഫിറ്റമിൻ, പത്തനംതിട്ടയിൽ കഞ്ചാവ്; എക്സൈസ് പരിശോധനയിൽ രണ്ട് പേ‍ർ പിടിയിൽ

Published : Oct 09, 2024, 04:39 PM IST
ആലപ്പുഴയിൽ മെത്താംഫിറ്റമിൻ, പത്തനംതിട്ടയിൽ കഞ്ചാവ്; എക്സൈസ് പരിശോധനയിൽ രണ്ട് പേ‍ർ പിടിയിൽ

Synopsis

മണ്ണഞ്ചേരിയിൽ 2.3 ഗ്രാം മെത്താംഫിറ്റമിനുമായി നയാബ്.കെ എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്. 

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരിശോധന ശക്തമാക്കി എക്സൈസ്. ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനും പത്തനംതിട്ടയിൽ നിന്ന് കഞ്ചാവും എക്സൈസ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരിയിൽ 2.3 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി സ്വദേശി നയാബ്.കെ (36) ആണ് അറസ്റ്റിലായത്. 

ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ സച്ചിൻ.എസ്.എസും സംഘവുമാണ് കേസ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ എസ്. മധു, രാജീവ്‌. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലാൽ, ജോൺസൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമില, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഭാഗ്യനാഥ്‌ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

അതേസമയം, മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനു ബാബുവും പാർട്ടിയും ചേർന്ന് 1.2 കിലോ ഗ്രാം കഞ്ചാവുമായി ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി അനു എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടറിനെ കൂടാതെ പ്രിവന്റീവ് ഓഫീസർ സുശീൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനന്തു, അഭിജിത്ത് ചന്ദ്രൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ഭാഗ്യലക്ഷ്മി എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു. 

READ MORE:  'ക്യാഷ് ഓൺ ഡെലിവറി'; രാഹുൽ ഗാന്ധിയ്ക്ക് ഒരു കിലോ ജിലേബി ഓർഡർ ചെയ്ത് ബിജെപിയുടെ 'മധുര' പ്രതികാരം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദാവോസിൽ കേരളത്തിനും വൻ നേട്ടം! ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചെന്ന് പി രാജീവ്
ദേശീയ ട്രേഡേഴ്സ് വെൽഫെയർ ബോർഡിൽ കേരളത്തിന് ആദ്യ അംഗം; അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടിയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു