മഴക്കോട്ടും ഹെൽമെറ്റും ധരിച്ച് എടിഎം കുത്തി തുറന്ന് പണം മോഷ്ടിക്കാൻ ശ്രമം; പരാജയപ്പെട്ടതോടെ പിന്തിരിഞ്ഞു, ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Published : Sep 29, 2026, 07:11 PM IST
two arrested for attempting to break open atm in kochi

Synopsis

എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ

കൊച്ചി: എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. അസം നാഗോൺ സ്വദേശി നൂർ അമീൻ (26), വെസ്റ്റ് ബംഗാൾ ഗോപാൽ നഗർ സ്വദേശി ബിജയ് സർക്കാർ (22) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. 23-ന് പുലർച്ചെയാണ് സംഭവം. ഇരുചക്ര വാഹനത്തിൽ എത്തി പുത്തൻകുരിശിലുള്ള എടിഎം ആണ് കുത്തി തുറക്കാൻ ശ്രമിച്ചത്. പണം എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പിന്തിരിയുകയായിരുന്നു. മഴക്കോട്ടും ഹെൽമെറ്റും ധരിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്.

എടിഎം മെഷീനിന്‍റെ ഡിസ്പെൻസറി യൂണിറ്റിനും മറ്റും ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. കരിമുകൾ ഭാഗത്ത് വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സഞ്ചരിച്ച ഇരുചക്ര വാഹനവും പിടികൂടി. ഡിവൈഎസ്പി ബാബുക്കുട്ടൻ, സർക്കിൾ ഇൻസ്പെക്ടർ പിഎം എബി, എസ് ഐമാരായ ജിതിൻ കുമാർ,അജിൻ ഷാൻ, ജി ശശിധരൻ, മാത്യു എം ജേക്കബ്, ബിജു ജോൺ, മനോജ് കുമാർ, ദിലീപ് കുമാർ എഎസ്ഐ ശ്രീജിത്ത്, സീനിയർ സിപിഒ വിനു എബ്രഹാം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇൻസ്റ്റഗ്രാം റീല്‍സ് ചിത്രീകരണത്തെ ചൊല്ലി തര്‍ക്കം; നടുറോഡിൽ വിദ്യാര്‍ത്ഥികൾ തമ്മിൽ കൂട്ടയടി
ഭീകരവാദ ബന്ധം; അസം സ്വദേശി പട്ടാമ്പിയിൽ എന്‍ഐഎ പിടിയിലായി, നടപടി ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട്