ഇൻസ്റ്റഗ്രാം റീല്‍സ് ചിത്രീകരണത്തെ ചൊല്ലി തര്‍ക്കം; നടുറോഡിൽ വിദ്യാര്‍ത്ഥികൾ തമ്മിൽ കൂട്ടയടി

Published : Sep 29, 2026, 06:50 PM IST
Student Fight

Synopsis

കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയിലെ വെള്ളിയൂര്‍ ജംഗ്ഷനിലാണ് യൂണിഫോമിലുള്ള വിദ്യാര്‍ത്ഥികള്‍ ഇന്നലെ നടുറോഡില്‍ ഏറ്റുമുട്ടിയത്. റീല്‍സ് ചിത്രീകരിക്കുന്നതിലെ തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്.

കോഴിക്കോട്: കോഴിക്കോട് വെള്ളിയൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടുറോഡില്‍ ഏറ്റുമുട്ടി. കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയിലെ വെള്ളിയൂര്‍ ജംഗ്ഷനിലാണ് യൂണിഫോമിലുള്ള വിദ്യാര്‍ത്ഥികള്‍ ഇന്നലെ നടുറോഡില്‍ ഏറ്റുമുട്ടിയത്. റീല്‍സ് ചിത്രീകരിക്കുന്നതിലെ തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്.

വെള്ളിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ തമ്മിലായിരുന്നു അടിയും തിരിച്ചടികളും. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാനുള്ള റീൽസ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ ആരും ചികിത്സ തേടുകയോ പരാതിയുമായി പൊലീസിനെ സമീപിക്കുകയോ ചെയ്തിട്ടില്ല. വാഹന ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുകളാണ് കുട്ടികളുടെ തമ്മില്‍ത്തല്ലുണ്ടാക്കിയത്. നേരത്തെയും ഇവിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടാവുകയും പൊലീസ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭീകരവാദ ബന്ധം; അസം സ്വദേശി പട്ടാമ്പിയിൽ എന്‍ഐഎ പിടിയിലായി, നടപടി ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട്
എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് വിജയം, 6 വർഷത്തിനുശേഷം ആലുവ യുസി കോളേജ് പിടിച്ചെടുത്തു