ആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്നത് ഏകദേശം 13 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റോടു കൂടിയ മാല; കൈക്കലാക്കിയ പ്രതികൾ പിടിയിൽ

Published : Jun 23, 2026, 05:24 PM IST
two arrested for stealing gold chain from temple idol in kollam

Synopsis

കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല അപഹരിച്ച സ്ത്രീ അടക്കം രണ്ടുപേർ പിടിയിൽ

കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല അപഹരിച്ച സ്ത്രീ അടക്കം രണ്ടുപേർ പിടിയിൽ. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം സ്വദേശി ശശികുമാർ ( 25 ) മഹാലക്ഷ്മി ( 60 ) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍ററെ പിടിയിലായത്. കഴിഞ്ഞദിവസം വൈകിട്ട് 7:30 നാണ് ക്ഷേത്ര കോംപൗണ്ടിൽ അതിക്രമിച്ചു കയറി ആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഏകദേശം 13 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റോട് കൂടിയ മാല പ്രതികൾ മോഷ്ടിച്ചെടുത്തത്. 

ക്ഷേത്ര മാനേജർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മോഷ്ടിച്ചെടുത്ത സ്വർണ്ണവുമായി കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പോലീസിന്‍റെ പിടിയിലായത് . കൊല്ലം ഈസ്റ്റ് സബ് ഇൻസ്പെക്ടർ രഞ്ജുവിന്‍റെ നേതൃത്വത്തിൽ എസ് ഐ ജോയ്, എ എസ് ഐ ഗിരീഷ്, എസ് സി പി ഒ ആദർശ്, സി പിഒമാരായ ശ്യം അഖിൽ രാജ് , ജസ്റ്റിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ സ്പെയർ പാർട്സ് കട കത്തിച്ച കേസ്; പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന 15കാരനെ മരിച്ച നിലയിൽ കണ്ടെത്തി
മൃദുഭാവേ ദൃഢകൃത്യേ... നീറ്റ് സെൻ്ററിൽ ടെൻഷനടിച്ചിരുന്ന് വൈപ്പിൻകാരി, തുണയായി കേരള പൊലീസ്; സ്റ്റുഡിയോ തുറപ്പിച്ച് ഫോട്ടോ എത്തിച്ചു