വയനാട്ടിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല; 339 പേർക്ക് രോഗലക്ഷണം, ആരോഗ്യമന്ത്രി നാളെ ജില്ലയിലെത്തും

Published : Jun 08, 2026, 11:44 PM IST
shigella

Synopsis

പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്കൂളിലെ 339 കുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇതിൽ 21 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണമാണ് പോസിറ്റീവായത്.

വയനാട്: വയനാട് മാർ ബസേലിയോസ് കോളിയാടി സ്കൂളിലെ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്കൂളിലെ 339 കുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇതിൽ 21 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണമാണ് പോസിറ്റീവായത്. നാലര വയസ്സുള്ള ഒരു ആൺകുട്ടിക്കും അഞ്ച് വയസ്സുള്ള പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

നിലവിൽ വിവിധ ആശുപത്രികളിലായി 60 കുട്ടികളാണ് ചികിത്സയിലുള്ളത്. എല്ലാവരുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയിൽ ആണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടികളുമായി അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. ആരോഗ്യമന്ത്രി നാളെ വയനാട് ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ മന്ത്രി ടി സിദ്ദീഖിൻ്റെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
തെരഞ്ഞെടുപ്പ് തോൽവി: തെറ്റുതിരുത്താൻ സിപിഎം, കണ്ണൂരിലുണ്ടായത് വൻ വീഴ്ച, സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിശക് പറ്റിയെന്ന് എംവി ഗോവിന്ദൻ