കോഴിക്കോട് മെഡി. കോളേജിൽ ഇന്ന് രണ്ട് കൊവിഡ് മരണം, പേരാമ്പ്ര യത്തീംഖാനയിൽ 19 പേർക്ക് രോഗം

Published : Sep 26, 2020, 08:14 PM ISTUpdated : Sep 26, 2020, 08:17 PM IST
കോഴിക്കോട് മെഡി. കോളേജിൽ ഇന്ന് രണ്ട് കൊവിഡ് മരണം, പേരാമ്പ്ര യത്തീംഖാനയിൽ 19 പേർക്ക് രോഗം

Synopsis

പേരാമ്പ്ര യത്തീംഖാനയിൽ അന്തേവാസികളായ 19 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഒരു വനിതാ സ്റ്റാഫിനും 18 കുട്ടികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് കൂടുതൽ പിടിമുറുക്കുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം എഴായിരം കടന്നു. രോഗബാധിതരായി മരണമടയുന്നവരുടെ എണ്ണവും ഉയരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് രണ്ട് പേർ രോഗം ബാധിച്ച് മരിച്ചു. കോഴിക്കോട് തെക്കിന്‍തോട്ടം സ്വദേശി മുഹമ്മദ് ഷാജി (53), വടകര തൂണേരി സ്വദേശി കുഞ്ഞബ്ദുല്ല (70) എന്നിവരാണ് മരിച്ചത്.  

ജില്ലയിൽ ഇന്നും 500 ന് മുകളിലാണ് രോഗബാധിതർ. 684 പേർക്കാണ് ഇന്ന് മാത്രം രോഗം ബാധിച്ചത്. സമ്പർക്കത്തിലൂടെയാണ് കൂടുതൽ പേർക്കും രോഗം ബാധിച്ചത്. അതിനിടെ പേരാമ്പ്ര യത്തീംഖാനയിൽ അന്തേവാസികളായ 19 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഒരു വനിതാ സ്റ്റാഫിനും 18 കുട്ടികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 36 കുട്ടികളുടേയും 9 സ്റ്റാഫിന്റെയും ശ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. 

PREV
click me!

Recommended Stories

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം