ആലപ്പുഴ ബൈപ്പാസിൽ പുലർച്ചെ കാറുകൾ കൂട്ടിയിടിച്ച് അപകടം, രണ്ട് മരണം

Published : Aug 31, 2021, 08:44 AM ISTUpdated : Aug 31, 2021, 08:47 AM IST
ആലപ്പുഴ ബൈപ്പാസിൽ പുലർച്ചെ കാറുകൾ കൂട്ടിയിടിച്ച് അപകടം, രണ്ട് മരണം

Synopsis

ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടമുണ്ടായത്. പൊലീസും അഗ്നിശമന സേനയും കാർ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്. 

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. എറണാകുളം സ്വദേശികളായ  ബാബു (40), സുനിൽ (40)  എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ  മിൽട്ടൺ, ജോസഫ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടമുണ്ടായത്. പൊലീസും അഗ്നിശമന സേനയും കാർ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്. കാറുകൾ ഏകദേശം പൂർണമായും തകർന്ന നിലയിലാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

PREV
click me!

Recommended Stories

സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍
വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്