കുന്ദമംഗലത്ത് വീടിനുള്ളിലെ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവം; പൊലീസ് കേസെടുത്തു

Published : Apr 05, 2026, 06:43 AM IST
kunnamangalam blast

Synopsis

ആളുകളെ കൂട്ടി അനധികൃതമായി സ്ഫോടക വസ്തുക്കൾ നിർമിച്ച് സൂക്ഷിച്ച് വെക്കുകയും, മരണം ഉണ്ടാക്കുകയും ചെയ്തതിന് ആണ് കേസ്. കുന്ദമംഗലം പൊലീസ് ആണ് കേസ് എടുത്തത്.

കോഴിക്കോട്: കുന്ദമംഗലത്ത് വീടിനുള്ളിലെ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. ആളുകളെ കൂട്ടി അനധികൃതമായി സ്ഫോടക വസ്തുക്കൾ നിർമിച്ച് സൂക്ഷിച്ച് വെക്കുകയും, മരണം ഉണ്ടാക്കുകയും ചെയ്തതിന് ആണ് കേസ്. കുന്ദമംഗലം പൊലീസ് ആണ് കേസ് എടുത്തത്. അപകടത്തിൽ രണ്ടാൾ മരിച്ചിരുന്നു, 3 പേര് പരിക്കുകളോടെ ചികിത്സയിൽ ആണ്. അതേസമയം പടക്ക നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത് എന്നാണ് സംശയം.

വീട്ടുടമസ്ഥൻ രാഹുലും ഇദ്ദേഹത്തിൻ്റെ സഹോദരീ ഭർത്താവായ രാഹുലുമാണ് മരിച്ചത്. വീടിനകത്ത് ഉണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്. എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. വീടിന് സ്ഫോടനത്തിൽ കേടുപാടുണ്ടായി. ഉഗ്രശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും; യുവതിയെ രണ്ടാം തീയതി ഉച്ചമുതലാണ് കാണാതായത്
Malayalam News Live: കുന്ദമംഗലത്ത് വീടിനുള്ളിലെ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവം; പൊലീസ് കേസെടുത്തു