കേരള ലോട്ടറിയിൽ വീണ്ടും അച്ചടിപ്പിഴവ്; കൊല്ലത്ത് ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ

Published : Nov 03, 2026, 01:22 PM IST
Kerala lottery

Synopsis

കൊല്ലം ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിലാണ് ഒരേ നമ്പരിലുള്ള കേരള സർക്കാർ സ്‌ത്രീശക്തി ലോട്ടറികൾ ലഭിച്ചത്. ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്.

കൊല്ലം: കൊല്ലത്ത് വീണ്ടും ഒരേ സീരിയൽ നമ്പരിൽ രണ്ട് ലോട്ടറി. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിലാണ് ഒരേ നമ്പരിലുള്ള കേരള സർക്കാർ സ്‌ത്രീശക്തി ലോട്ടറികൾ ലഭിച്ചത്. കരിക്കോടുള്ള ആറ്റുകാൽ ഏജൻസിയിൽ നിന്നാണ് മീനാക്ഷി ലോട്ടറി ഏജൻസി ടിക്കറ്റ് എടുത്തത്. ജില്ലാ ട്രഷറിയിൽ നിന്ന് എടുത്ത ടിക്കറ്റാണെന്ന് ഏജൻ്റ് വ്യക്തമാക്കി. ഇന്നലെ കുണ്ടറ ചെറുമൂടുള്ള അഖി ലോട്ടറി ഏജൻസിയിലും സമാന പരാതി ഉയർന്നിരുന്നു. അവിടെയും സ്ത്രീശക്തി ലോട്ടറിയിലായിരുന്നു രണ്ട് ടിക്കറ്റിൽ ഒരേ നമ്പർ ശ്രദ്ധയിൽപ്പെട്ടത്.

ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകളാണ് കണ്ടെത്തിയത്. കൊല്ലം ചെറുമൂടിലെ ലോട്ടറി ഏജൻസിയിൽ വിൽപ്പനയ്‌ക്കായി എത്തിയ ടിക്കറ്റുകളിലാണ് അപാകത ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ലോട്ടറി വിൽപ്പനക്കാരനായ സന്തോഷ് ലോട്ടറി വകുപ്പിന് പരാതി നൽകി. ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് വാങ്ങിയ 300 ടിക്കറ്റുകളിൽ രണ്ടെണ്ണത്തിനാണ് ഒരേ നമ്പറുള്ളതായി കണ്ടെത്തിയത്. കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിനായി ടിക്കറ്റുകളുടെ ബിൽ തയ്യാറാക്കുന്നതിനിടെയാണ് സന്തോഷ് പിഴവ് ശ്രദ്ധിച്ചത്. തുടർന്ന് ലോട്ടറി ഡയറക്ടർക്കും ജില്ലാ ലോട്ടറി ഓഫീസർക്കും ഇ-മെയിൽ വഴി പരാതി നൽകിയെന്നും സന്തോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പരാതിയുടെ പകർപ്പും കൈമാറിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഐഎഎസ് തലപ്പത്തെ മാറ്റം; ഭരണത്തിൽ ഇതൊക്കെ മാറി വരുമെന്ന് മന്ത്രി കെ മുരളീധരൻ, സ്വാഭാവിക ട്രാൻസ്ഫർ ആണ്
മീനങ്ങാടി സ്കൂളിലെ വിവാദം: പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയതിന് പറഞ്ഞ കാരണം തെറ്റ്; വിനോദയാത്രയ്ക്ക് അനുമതി തേടി, അപേക്ഷയുടെ പകർപ്പ് പുറത്ത്