തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോ​ഗികളേക്കാൾ കൂടുതൽ രോ​ഗമുക്തി നേടിയവർ ഉള്ള ദിവസമാണിന്ന്. 745 പേർക്ക് രോ​ഗമുക്തിയുണ്ടായി. ഇന്ന് സമ്പർക്കരോ​ഗികളുടെ എണ്ണം 483 ആണ്.


മുഖ്യമന്ത്രിയുടെ വാക്കുകൾ..

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് . 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 19727  പേര്‍ക്കാണ്. ഇതുവരെ രോഗമുക്തി 1054 പേര്‍ക്ക് . ഇന്ന് സമ്പര്‍ക്കത്തിലൂടെ 483 പേര്‍ക്ക് രോഗബാധയുണ്ടായി. വിദേശത്ത് നിന്ന്  75 പേര്‍. മറ്റ് സംസ്ഥാനങ്ങളിൽൽ നിന്ന് 91 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ 43, ഇന്ന് രണ്ട് മരണം. കോഴിക്കോട് സ്വദേശി മുഹമ്മദ്, കോട്ടയം സ്വദേശി ഓസേപ്പ് ജോര്‍ജ് ഇവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനമറിയിക്കുന്നു.

ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59 . പാലക്കാട് 41, തൃശ്ശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30 . കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15 .

കഴിഞ്ഞ 24 മണിക്കൂറില്‍ 18417 സാമ്പിൾ പരിശോധിച്ചു. 155148 പേരാണ് നിരീക്ഷണത്തിൽ 9397 പേര്‍ ആശുപത്രിയിൽ ഉണ്ട്. ഇന്ന് 1237 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9611 പേര്‍ ചികിത്സയിൽ. 354480 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 495 ഹോട്ട്സ്പോര്‍ട്ടുകളാണ് ഉള്ളത്. ഇപ്പോള്‍ സംസ്ഥാനത്ത് 101 സിഎഫ്എൽടിസി ഉണ്ട്. ഇവിടങ്ങളിലെ 45 ശതമാനം കിടക്കകളിൽ ആളുണ്ട്. രണ്ടാം ഘട്ടത്തിൽ 229 സിഎഫ്എൽടിസികളാണ് കൂട്ടിച്ചേര്‍ക്കുക. മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സഹടീം ലീഡറും ഒരു നഴ്സും രണ്ട് ലാബ് ടെക്നിഷ്യന്‍സും രണ്ട് ഫാര്‍മസിസ്റ്റുകളുമടങ്ങുന്നതാണ് പ്രാഥമിക തലത്തിലെ സിഎഫ്എൽടിസി. കോവിഡ് ബ്രിഗേഡിലേക്ക് 1679 പേര്‍ക്ക് പരിശീലനം നൽകി. മറ്റുള്ളവര്‍ക്കും പരിശീലനം നൽകും. 

രോഗവ്യാപനതോത് കൂടി. ക്ലസ്റ്ററും കൂടി. രാഷ്ട്രീയ പാര്‍ട്ടി, ആരോഗ്യപ്രവര്‍ത്തകര്‍ പത്രപ്രവര്‍ത്തകര്‍  എന്നിവരുമായെല്ലാം ഇക്കാര്യത്തിൽ പ്രത്യേകം ചര്‍ച്ച നടത്തി. നിയന്ത്രണം കൂടുതൽ ശക്തമാക്കണമെന്നാണ് ഇവരുടെ അഭിപ്രായം. നിയന്ത്രണലംഘനമുണ്ടായാൽ പൊലീസ് ഇടപെടൽ ശക്തമാക്കും. സമൂഹത്തിൽ മാതൃകകാണിക്കേണ്ടവര്‍ രോഗവ്യാപനത്തിന് കാരണമാകുന്നത് ശരിയായ നടപടിയല്ല. കര്‍ശന നടപടിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഗദ്ദേശം നൽകും. ഇനിയും രോഗബാധകൂടാനാണ് സാധ്യത .അതിനെ നേരിടാനുള്ള നടപടികളാണ് ചെയ്യുന്നത്. ആരോഗ്യസര്‍വ്വകലാശാലയിലെ കോഴ്സുകള്‍ പഠിച്ചിറങ്ങിയവരെ സിഎഫ്എൽടിസികളിൽ നിയോഗിക്കും. ഇവര്‍ക്ക് താമസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളൊരുക്കും. ആരോഗ്യവകുപ്പ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഇതിനുള്ള വിശദാംശങ്ങള്‍ സ്വീകരിക്കാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പരിശോധനാഫലം വൈകുന്നുവെന്ന് പരാതിയുണ്ട്. ടെസ്റ്റ് റിസൽട്ട് വേഗം നൽകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മരണമടഞ്ഞവരുടെ ഫലം ഒട്ടും വൈകരുത്. ക്ലസ്റ്ററുകള്‍ കൂടുതൽ പഠിക്കും. കൊവിഡ് പ്രതിരോധം വരുന്ന ഏതാനുംനാളുകള്‍കൊണ്ട് അവസാനിക്കില്ല. തിരുവനന്തപുരത്ത് ഗുരുതരസാഹചര്യമാണ്. അതിനാൽ ലോക്ഡൗണ്തുടരുകയാണ്. ഇളവ് വേണോയെന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയമിക്കും. അതിന് അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. തലസ്ഥാനത്ത് 2723 പേരാണ് ചികിത്സയിലുള്ളത്. 11 പേര്‍ ഐസിയുവിലാണ്. ഒരാള്‍ വെന്‍റിലേറ്ററിൽ. 7 ലാ‍ജ് ക്ലസ്റ്ററുകളിൽ പുല്ലുവിള പുതുക്കുറിച്ചി അ‌ഞ്ച് തെങ്ങ് ഇവിടങ്ങളിൽ സമീപത്തേക്കും രോഗം പടരുന്ന സാഹചര്യമുണ്ട്. ലാര്‍ജ് കമ്യൂണിറ്റി ക്സസ്റ്ററിൽ 1428 കൊവിഡ് പരിശോധന നടത്തി. 35 പോസിറ്റീവാണ്.

കൊല്ലത്ത് 4 കൊറോണ കൺട്രോൾ യൂണിറ്റ് ആരംഭിച്ചു. മദ്യപാനാസക്തി, മാനസികാശ്വാസ്ത്യം ഇവയുള്ള കൊവിഡ് രോഗികളെ ചികിത്സിക്കാൻ പ്രത്യേക സജീകരണം. പത്തനംനിട്ട അടൂരിൽ ക്ലസ്റ്ററിൽ നിന്ന് പുറത്തേക്ക് രോഗവ്യാപനമുണ്ടാകുന്നു. ആലപ്പുഴയിൽ ചെട്ടികാട് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനെന്നിനിടത്തിൽ കൂടുതൽ രോഗികള്‍. കോട്ടയത്ത് മെഡി കോളേജിൽ ഗര്‍ഭിണികളുൾപ്പെടെ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളത്ത് ആലുവ ഉള്‍പ്പെടെയുള്ള പ്രദേശത്ത് സമ്പര്‍ക്കത്തിലൂടെ രോഗികളുണ്ട്. 

പാലക്കാട് പട്ടാമ്പിയിലും 15 പഞ്ചായത്തിലും ഒറ്റപ്പാലം ബ്ലോക്കിലെ നെല്ലായിലും മൊത്തത്തിൽ ലോക്ഡൗണാണ് . 19 പഞ്ചായത്തിൽ 40 വാര്‍ഡുകളിൽ നിയന്ത്രണം. മലപ്പുറത്ത് കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റുമായി ബന്ധം പുലര്‍ത്തിയവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നു. കോഴിക്കോട് 11 ക്ലസ്റ്ററുകളാണുള്ളത്. വീടുകളിൽ ഹോം ക്വാറന്‍റീനിലുള്ളവരിൽ നിന്ന് മറ്റുള്ളവര്‍ക്ക് രോഗബാധയുണ്ടാകുന്നു. ഒരേ വീട്ടിൽ കൂടുതൽ പേര്‍ക്ക് രോഗബാധയുണ്ടാകുന്നു. ബിച്ച് ആശുപത്രി കൊവിഡ് സ്പെഷ്യൽ ഹോസ്പ്പിറ്റലാക്കാനുള്ള പ്രവര്‍ത്തികള്‍ ഉടൻ പൂര്‍ത്തിയാക്കും. വയനാട്ടിൽ സുൽത്താൻബത്തേരി ലാര്‍ജ് കമ്യൂണിറ്റ് ക്ലസ്റ്ററാകാൻ സാധ്യതയുണ്ട്.

കണ്ണൂര്‍. ഗവ.മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഒപി പരമാവധി നിയന്ത്രിക്കും. ടെലി മെഡിസിൽ ക്രമീകരിക്കും. 44 പേര്‍ക്ക് പോസിറ്റീവാണ്. 200 പേരെ ഇവിടെ പരിശോധിച്ചു. കാസര്‍കോട് ജില്ലയിൽ ഉറവിടമറിയാത്ത കേസുകള്‍ വര്‍ധിച്ചു. നിരവധിപ്പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. ചെങ്കളയിൽ 43 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം. പലരും രോഗലക്ഷമില്ലാത്തവരാണ്. അതിനാൽ ഇവരിൽ നിന്ന് നിരവധിപ്പേര്‍ക്കാണ് രോഗം ബാധിക്കുന്നത്.

കൊവിഡ് നിയന്ത്രണത്തിന് സംസ്ഥാനം നിരവധി മാത്യകകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കോൺട്രാക്റ്റ് ട്രേസിംഗ് , ഗാര്‍ഹിക സംമ്പര്‍ക്ക വിലക്ക്, സമ്പര്‍ക്ക വിലക്ക് തുടങ്ങിയ നടപടികള്‍. ഇത് മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരുന്നുണ്ട്. കൊവിഡ് ആശുപത്രികളിൽ എസിയു, വെന്‍റിലേറ്റര്‍ സംവിധാനം ഒരുക്കി ആധുനിക ചികിത്സയാണ് നൽകുന്നത്. അത് കൊണ്ടാണ് മരണ നിരക്ക് കുറഞ്ഞത്. കൊവിഡ് മരണം ഇന്നലെ വരെയുള്ള കണക്ക്- ആകെ 61 മരണം. 21 സ്ത്രീകള്‍ 40 പുരുഷൻമാര്‍. കൂടുതൽ മരണം തിരുവനന്തപുരത്ത് 11. കൊല്ലത്ത് 4 പത്തനംതിട്ടയിൽ 1 ആലപ്പുഴ 4 ഇടുക്കി 2 എറണാകുളം 7 ത-ൃശൂര്‍ 7 പാലക്കാട് 1 മലപ്പുറം 6 കോഴിക്കോട് 6 വയനാട് 1 കണ്ണൂര്‍ 7 കാസര്‍കോട് 4.മരിച്ചവരിൽ 20 പേര്‍ അറുപതിനും 70 തിനും ഇടയിൽ പ്രായമുള്ളവരാണ്. 18 പേര്‍ 70-80 , 80 വയസിന് മുകളിൽ മൂന്ന് പേര്‍, 9 പേര്‍ 50-60 പ്രായം, 10 വയസിന് താഴെ ഒരുമരണം. മരിച്ചവരിൽ 39 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, 22 പേര്‍ പുറമെ നിന്നും വന്നതാണ്.

കൊവിഡ് സാമൂഹിക സാമ്പത്തിക പ്രശ്നം കൂടിയാണ്. രാജ്യത്തെ പൊതുജനാരോഗ്യസംവിധാനം ദുര്‍ബലമായതിനാൽ ചികിത്സക്കായി സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരുന്നു. ചികിത്സക്ക് വേണ്ടിയുള്ളപണവുമായി ബന്ധപ്പെട്ട് പരാതികളുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയിൽ സൗജന്യ ചികിത്സയാണ് നൽകുന്നത്. കൊവിഡ് ആശുപത്രിയിലും കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മന്‍റ് സെന്‍ററുകളിലും സൗജന്യഭക്ഷണവും നൽകുന്നുണ്ട്. 

സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സക്ക് സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത 44 ആശുപത്രികളും ഭാഗീകമായി പ്രവര്‍ത്തിക്കുന്ന 42 ആശുപത്രികളും സ്വകാര്യമേഖലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ഏറ്റെടുത്ത് കൊവിഡ് പ്രതിരോധസംവിധാനത്തിന്‍റെ ഭാഗമാക്കി മാറ്റും. കാരുണ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കൂടുതൽ ആശുപത്രികള്‍ സര്‍ക്കാരുമായി കൈകോര്‍ക്കുന്നു. സര്‍ക്കാര്‍ റഫറു ചെയ്യുന്ന കൊവിഡ് രോഗികൾക്കും എംപയര്‍ ചെയ്ത സ്വകാര്യ ആശുപത്രിയിൽ നിന്നും സ്വൗജന്യ ചികിത്സ ലഭിക്കും. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെ ചികിത്സാനിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ജനറൽ വാര്‍ഡിൽ 2300, ഐസിയുവിൽ 6500 രൂപ, വെന്‍റിലേറ്റര്‍ ഐസിയുവിൽ 11500 രൂപ. ഇതാണ് തുക. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.കൊറോണ രോഗ നിയന്ത്രണത്തിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ടെലി കൗൺസിലിംഗ് നൽകുന്നു. കൗൺസിലിംഗ് ആവശ്യമുള്ളവര്‍ക്ക് നൽകി. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രതിരോധ ക്യാമ്പയിൽ ജീവരക്ഷ ആരംഭിക്കും.

കാസര്‍കോട് പാണത്തൂരിൽ ക്വാറന്‍റീനിൽ കഴിയവേ പാമ്പ് കടിയേറ്റ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവം. പൊതുപ്രവര്‍ത്തകനായ ജനിൽ കുട്ടിയെ രക്ഷിക്കൻ നടത്തിയ ഇടപെടൽ മാതൃകാപരമാണ്. അച്ഛനും അമ്മയും ചികിത്സയിലായപ്പോ വിഷമിച്ച് പോയ കുഞ്ഞിനെ സംരക്ഷിച്ച ഡോ. മേരിയെപ്പോലുള്ളവരും അഭിനന്ദനമര്‍ഹിക്കുന്നു. ഇന്നലെയുണ്ടായ ഒരു സംഭവം അതിന്‍റെ ശോഭകെടുത്തുന്നതായിപ്പോയി. കൊവിഡ് ബാധിച്ചയാളെ ദഹിക്കുമ്പോളുണ്ടായ സംഭവം. 
മൃതദേഹത്തിൽ നിന്ന് രോഗം വരുന്ന സാധ്യത കുറവാണ്. നേരിയ സാധ്യതയാണ് ഉള്ളത്. കേന്ദ്രം കൊവിഡ് 19 പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്. അത് പ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരം സാഹചര്യത്തിൽ പ്രവര്‍ത്തിക്കുന്നത്. വൈദ്യുത ശ്മശാനത്തിൽ വളരെ ഉയര്‍ന്ന താപനിലയിലാണ് മൃതദേഹം ദഹിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വായു വഴി പകരുന്നതിന് സാധ്യതയില്ല. യുക്തിക്ക് നിരക്കാത്തതാണ് ഇത്തരം ആശങ്ക. എന്നാൽ ആള്‍ക്കൂട്ടം രോഗവ്യാപനത്തിന് ഇടയാക്കുന്നു. 

ആരെങ്കിലും ഉണ്ടാക്കുന്ന തെറ്റിധാരണയുടെ പുറത്ത് ഇറങ്ങുന്നത് അപകടമാണ്. അതിന് നേതൃത്വം നൽകാൻ ജനപ്രതിനിധിയുണ്ടെന്നത് അപമാനകരം. കേസിൽ ശക്തമായി ഇടപെടാൻ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലയിലെയും പൊലീസുകാര്‍ക്ക് കൊവിഡ് ആന്‍റീബോഡി ടെസ്റ്റ് നടത്തും. എച്ച് എൽഎൽ ലൈഫ് കെയര്‍ ലിമിറ്റഡിന്‍റെ സാങ്കേതിക സഹായത്തിലാണ് ടെസ്റ്റ്. ചിലവ് കേരളാ പൊലീസ് സഹകരണസംഘവും , കേരളാ പൊലീസ് വെൽഫയര്‍ ബ്യൂറോയും തുല്യമായി വീതിക്കും. മാസ്ക്ക് ധരിക്കാത്ത 4975 സംഭവങ്ങലാണ് ഇന്നുണ്ടായത്. ക്വാറന്‍റീൻ ലംഘിച്ച 5 പേര്‍ക്കെതിരെ കേസ്. 

മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. താല്‍ക്കാലിക റവന്യു പിരിച്ചെടുക്കൽ നിയമഭേദഗതിക്ക് മന്ത്രിസഭ തീരുമാനിച്ചു. 2020 ഏപ്രിൽ 1 മുതൽ 180 ദിവസമായി ദീര്‍ഘിപ്പിക്കുന്നതിന് താല്‍ക്കാലിക റവന്യു പിരിച്ചെടുക്കൽ നിയമത്തിൽ ഭേദഗതി വരുത്താൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. 120 ദിവസമാണ് റവന്യുപിരിക്കാൻ സര്‍ക്കാരിന് അധികാരമുള്ളത്. ഈ കാലവധിക്കകം ബില്ല് പാസാക്കിയില്ലെങ്കിൽ അത് കാലഹരണപ്പെട്ട് പോകും. കേരളാധനകാര്യ ബിൽ പാസാക്കുന്നതിന് ജൂലൈ 27 ന് നിയമസഭ ചേരാൻ തീരുമാനിച്ചെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ സമ്മേളനം മാറ്റിയിരിക്കുകയാണ്. അതിനാലാണ് കാലാവധി കൂട്ടാൻ ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത്. 

രാജ്യത്തെ പ്രതികൂല സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് 2019-20 വര്‍ഷം 1471 കോടി അധിക വായ്പ്പയെടുക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകി. ധന ഉത്തരവാദിത്ത നിയമപ്രകാരം  സംസ്ഥാനത്ത് ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പ്പാദനത്തിന്‍റെ മൂന്ന് ശതമാനമായി നലനിര്‍ത്തണം. അതുകൊണ്ടാണ് നിയമഭേദഗതി വേണ്ടി വന്നത്. ആസം വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ആസം ജനങ്ങള്‍ക്ക് വേണ്ടി ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് കോടി നൽകും. തോട്ടം തൊഴിലാളി ക്ഷേമനിധിയിലേക്ക് തൊഴിലാളികളും ഉടമകളും അടക്കേണ്ട അംശാദായം 20ൽ നിന്ന് 30ലേക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ അടക്കേണ്ട അംശാദായം 40ൽ നിന്ന് 60 ആയി വര്‍ധിപ്പിക്കാൻ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.