ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയവരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു; 2 പേർക്ക് പരിക്ക്

Published : Apr 19, 2023, 06:06 PM ISTUpdated : Apr 19, 2023, 11:46 PM IST
ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയവരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു; 2 പേർക്ക് പരിക്ക്

Synopsis

ഓഫീസർക്ക് ഒപ്പമുണ്ടായിരുന്ന കൗൺസിലർ  നാജിയ ഷെറിന്‌ ഭയന്നോടുന്നതിനിടെ വീണ്‌ പരിക്കേറ്റെന്നും പരാതി

വയനാട്: തൃക്കൈപ്പറ്റയിൽ ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വുമൺ പ്രൊട്ടക്ഷൻ ഓഫീസറെ പട്ടിയെ അഴിച്ച്‌ വിട്ട്‌ കടിപ്പിച്ചതായി പരാതി. ജില്ലാ ഓഫീസർ മായാ എസ്‌ പണിക്കർ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നെല്ലിമാളം സ്വദേശി ജോസ് എന്നയാൾക്കെതിരെ മേപ്പാടി പൊലീസിൽ പരാതി നൽകി. ഓഫീസർക്ക് ഒപ്പമുണ്ടായിരുന്ന കൗൺസിലർ  നാജിയ ഷെറിന്‌ ഭയന്നോടുന്നതിനിടെ വീണ്‌ പരിക്കേറ്റെന്നും പരാതിയുണ്ട്. സംഭവത്തിൽ പ്രതിയായ നെല്ലിമാളം സ്വദേശി ജോസിനെ പിന്നീട് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി.

PREV
Read more Articles on
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം