പ്രതിയെ പിടിക്കുന്നതിനിടെ പൊലീസുകാർക്കെതിരെ ആക്രമണം; 2പേർക്ക് കുത്തേറ്റു, 5പേർക്ക് പരിക്ക്

Published : Oct 02, 2025, 06:57 AM ISTUpdated : Oct 02, 2025, 07:09 AM IST
Police jeep glass broke

Synopsis

ചാവക്കാട് സ്വദേശിയായ നിസാർ ആണ് കുത്തിയത്. സഹോദരനെ ആക്രമിച്ച നിസാറിനെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം.

തൃശൂർ: പ്രതിയെ പിടിക്കുന്നതിനിടെ തൃശൂർ ചാവക്കാട് പൊലീസുകാർക്കെതിരെ ആക്രമണം. 5 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കുത്തേറ്റ ചാവക്കാട് എസ്ഐയും സിപിഒയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ചാവക്കാട് സ്വദേശി നിസാറിനെ പൊലീസ് പിടികൂടി. സഹോദരനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ കസ്റ്റഡിയിലെടുക്കാനാണ് നിസാറിനെ പൊലീസ് തേടി എത്തിയത്. തുടർന്ന് പൊലീസുകാർക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമായ എസ് ഐയുടെ കൈക്ക് ശസ്ത്രക്രിയ നടന്നതായി പൊലീസ് അറിയിച്ചു.

സഹോദരനെ കുത്തി പരിക്കേൽപ്പിച്ചതറിഞ്ഞാണ് പൊലീസുകാർ എത്തിയത്. ആദ്യഘട്ടത്തിൽ എത്തിയ പൊലീസുകാരായ ശരത്തിനെ കുത്തുകയും അരുണിനെ പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം എത്തിയ പൊലീസ് സംഘത്തെയും നിസാർ ആക്രമിച്ചു. 3 പൊലീസുകാർക്ക് കൂടി അങ്ങനെയാണ് പരിക്കേറ്റത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് നിസാറിനെ പൊലീസ് കീഴടക്കിയത്. പരിക്കേറ്റ നിസാറിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇന്നലെയും ഇന്നും നാളെയും അതൊന്നും പാർട്ടി നിലപാടല്ല', സജി ചെറിയാന്‍റെ ഖേദ പ്രകടനം പാർട്ടി നിർദ്ദേശപ്രകാരമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടറി
പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാ​ഗതം ചെയ്ത് കേന്ദ്രമന്ത്രി; അത്താവാലെയ്ക്ക് മറുപടിയുമായി എം വി ​ഗോവിന്ദൻ; 'കേരളം എന്താണെന്ന് അത്താവലെയ്ക്ക് അറിയില്ല'