
കൊച്ചി: ലക്ഷദ്വീപിൽ പെട്രോളിങ് ഡ്യൂട്ടിക്കിടെ ബോട്ട് മറിഞ്ഞു രണ്ടു പൊലീസുകാരെ കാണാതായിട്ട് ഒരാഴ്ച. പൊലീസ്, മത്സ്യത്തൊഴിലാളികൾ, കോസ്റ്റുഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകൾ തുടരുകയാണ്. വിപുലമായ പരിശോധനയിലും ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇന്നും നാളെയും കാലാവസ്ഥാ പ്രതികൂലമാകുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത് തിരച്ചിൽ നടപടികളെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ ഹിദായത്തുള്ള, കവരത്തി സ്വദേശി നബീൽ എന്നിവരെയാണ് കാണാതായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam