ട്രെയിനിൽ നിന്ന് കണ്ടെത്തിയ 2 വയസുകാരൻ മലയാളം പറയുന്നുണ്ടെന്ന് റെയിൽവേ പൊലീസ്, ആരോ​ഗ്യപ്രശ്നങ്ങളില്ല, മാതാപിതാക്കൾക്കായി അന്വേഷണം തുടർന്ന് പൊലീസ്

Published : Jan 25, 2026, 09:00 AM IST
child found train

Synopsis

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും പൊലീസ് അറിയിച്ചു. 

കൊച്ചി: 2 വയസുകാരനെ ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടർന്ന് പൊലീസ്. കുട്ടി മലയാളിയോ ഒഡിഷ സ്വദേശിയോ ആകാമെന്നാണ് റെയിൽവെ പൊലീസ് വ്യക്തമാക്കുന്നത്. ചില മലയാളം വാക്കുകൾ പറയുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരന്‍റെ മാതാപിതാക്കളെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്. ഈ മാസം പതിനേഴിന് പൂനെ എറണാകുളം എക്സ്പ്രസിലാണ് കുഞ്ഞിനെ ഉപേക്ഷിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞിട്ടുണ്ടാകാമെന്നാണ് അനുമാനം. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം റെയില്‍വെ പൊലീസ് കേസെടുത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; വിഎസ്എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് തുടങ്ങി, സങ്കീര്‍ണമായ ഫലത്തിൽ പലതും ഡീകോഡ് ചെയ്യണമെന്ന് ശാസ്ത്രജ്ഞര്‍
സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു, എക്സ് റേ പരിശോധനയിൽ കുടുങ്ങി; തിരുവനന്തപുരം സ്വദേശി എംഡിഎംഎയുമായി പിടിയിൽ