കാസർകോട്ട് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

Published : Jun 14, 2020, 10:41 PM IST
കാസർകോട്ട് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

Synopsis

വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മൊഗ്രാൽ സ്വദേശിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോട്: കാസർകോട് കുമ്പളക്കടുത്ത് നായിക്കാപ്പിൽ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കുമ്പള ബദ്രിയ നഗര്‍ സ്വദേശി ഹുസൈഫ്, തളങ്കര സ്വദേശി മിദ്ലാജ് എന്നിവരാണ് മരിച്ചത്. 

നിയന്ത്രണംവിട്ട് കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം ഉണ്ടായപ്പോള്‍ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൊഗ്രാൽ സ്വദേശിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ആറരയോടെയായിരുന്നു അപകടം ഉണ്ടായത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ