സ്വർണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗിലല്ല, വ്യക്തിപരമായ കാർഗോയില്‍; വിശദീകരണവുമായി യുഎഇ

Published : Jul 10, 2020, 11:24 PM ISTUpdated : Jul 10, 2020, 11:40 PM IST
സ്വർണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗിലല്ല, വ്യക്തിപരമായ കാർഗോയില്‍; വിശദീകരണവുമായി യുഎഇ

Synopsis

കാർഗോയിലാണ് സ്വര്‍ണം വന്നത്. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് അയച്ച കാർഗോ ആണിതെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികൾ എന്ന നിലയ്ക്കായിരുന്നു ഇതെന്നും യുഎഇ സ്ഥാനപതി.

ദില്ലി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ വിശദീകരണവുമായി യുഎഇ സ്ഥാനപതി അഹമ്മദ് അൽബന്ന. സ്വർണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗിലല്ലെന്ന് യുഎഇ സ്ഥാനപതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യക്തിപരമായ കാർഗോയിലാണ് സ്വര്‍ണം വന്നത്. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് അയച്ച കാർഗോ ആണിതെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികൾ എന്ന നിലയ്ക്കായിരുന്നു ഇതെന്നും അഹമ്മദ് അൽബന്ന വിശദീകരിച്ചു.

അതേസമയം, സ്വര്‍ണക്കള്ളകടത്ത് കേസിലെ രാജ്യസുരക്ഷ സംബന്ധിച്ച കേസ് എന്ഐഎ ഏറ്റെടുത്തു. ഇത് വരെ കസ്റ്റംസ് സ്ഥിരീകരിക്കാത്ത ഫാസില്‍ ഫരീദ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്താണ് പ്രഥമ വിവര റിപ്പോര്ട്ട് സമര്പ്പിച്ചിരിക്കുന്നത്. ഇതിനിടെ, വിമാനത്താവളത്തില്‍ നിന്ന് നയതന്ത്ര ബാഗുമായി  പേരൂര്‍ക്കട ഭാഗത്തേക്കാണ് സരിത് ആദ്യം പോയിരുന്നതെന്ന് കസ്റ്റംസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Also Read: സ്വർണം അയച്ചത് കൊച്ചി സ്വദേശി ഫൈസൽ ഫരീദ്, സരിത്തും സ്വപ്നയും ആദ്യപ്രതികൾ: എൻഐഎ എഫ്ഐആർ

Also Read: സ്വർണക്കടത്തിന് ഭീകരബന്ധവും? യുഎപിഎ ചുമത്തി, കുരുക്ക് മുറുക്കി എൻഐഎ

തലസ്ഥാനത്തെ അന്താരാഷ്ട്രവിമാനത്താവളം വഴി ആറ് മാസത്തിനകം വന്നത് എട്ട് നയതന്ത്രബാഗുകളെന്ന് കസ്റ്റംസ് പറയുന്നു. നയതന്ത്രബാഗുകൾ ഏറ്റുവാങ്ങാൻ വരുന്നവർ കോൺസുലേറ്റ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ചട്ടമുണ്ടെന്നിരിക്കെ, സരിത് സ്ഥിരമായി വരാറ് സ്വന്തം കാറിലെന്നും കസ്റ്റംസ് കണ്ടെത്തി. കാറുമായി ബാഗ് ഏറ്റുവാങ്ങിയ ശേഷം പേരൂർക്കട ഭാഗത്തേക്കാണ് ആദ്യം സരിത് എപ്പോഴും പോകാറ് എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്ത് എവിടെയോ വച്ച് സ്വർണം കൈമാറിയ ശേഷം കോൺസുലേറ്റിലേക്ക് ബാഗുമായി പോകുകയാണ് പതിവെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. 

Also Read: ഈ വർഷം വന്നത് എട്ട് ബാഗ്, കാർഗോയുമായി സരിത് പേരൂർക്കടയിൽ: സിസിടിവികൾ തേടി കസ്റ്റംസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു