പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം: റിട്ടേണിംഗ് ഓഫീസർക്കെതിരെ കലക്ടർ നടപടിയെടുത്തില്ലെന്ന് യുഡിഎഫ്; നാളെ കോടതിയെ സമീപിക്കും

Published : Apr 23, 2026, 08:21 AM IST
Strong room

Synopsis

കോഴിക്കോട് മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർക്കെതിരെ യുഡിഎഫ്. നാളെ കോടതിയെ സമീപിക്കും.

കോഴിക്കോട്: കോഴിക്കോട് സ്ട്രോങ്ങ്‌ റൂമിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർക്കെതിരെ യുഡിഎഫ്. നാളെ കോടതിയെ സമീപിക്കും. വീഴ്ച വ്യക്തമായിട്ടും റിട്ടേണിംഗ് ഓഫീസർക്കെതിരെ കലക്ടർ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന ആരോപണം. എന്നാൽ, തുറന്നത് റിസർവ് റൂം അല്ലെന്ന വാദവുമായി റിട്ടേണിംഗ് ഓഫീസര്‍ രംഗത്തെത്തിയിരുന്നു. മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകി. പ്രധാന സ്ഥാനാർത്ഥികളെ അറിയിച്ച ശേഷമാണ് മെറ്റീരിയൽ റൂം തുറന്നതെന്നും എല്ലാ സ്ഥാനാർത്ഥികളെയും അറിയിക്കാത്തത് മാത്രമാണ് ഉണ്ടായ പിഴവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സാധാരണയായി മെറ്റീരിയൽ റൂം സ്‌ട്രോങ് റൂമിന് സമീപം വെക്കാറില്ലെന്നും അതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും കളക്ടർ ചൂണ്ടിക്കാട്ടി. മെറ്റീരിയൽ റൂമിനെ ‘സ്‌ട്രോങ് റൂം’ എന്ന് പേര് വെച്ചതും തെറ്റിദ്ദാരണ ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വട്ടിയൂർക്കാവ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത് സുഗതനും ചേട്ടനും ആക്രമിച്ചതോടെ, ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ; സിഐക്ക് അടക്കം മർദ്ദനം
ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം