യുഡിഎഫ്, ബി ജെ പി അംഗങ്ങള്‍ വിട്ടുനിന്നു,കോട്ടയം നഗരസഭയിലെ എൽഡിഎഫ് അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനാവാതെ തള്ളി

Published : Feb 20, 2023, 12:08 PM IST
യുഡിഎഫ്, ബി ജെ പി അംഗങ്ങള്‍ വിട്ടുനിന്നു,കോട്ടയം നഗരസഭയിലെ എൽഡിഎഫ് അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനാവാതെ തള്ളി

Synopsis

അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്താൻ യു ഡി എഫ് ബി ജെ പി രഹസ്യ ധാരണ ഉണ്ടായെന്ന് സി പി എം കുറ്റപ്പെടുത്തി. അധികാരത്തിൽ കയറ്റാനോ അധികാരത്തിൽ നിന്ന് പുറത്താക്കാനോ പാർട്ടി ഇടപെടേണ്ടതില്ല എന്നത് സംഘടന തീരുമാനമെന്ന് ബിജെപി

കോട്ടയം:കോട്ടയം നഗരസഭ അധ്യക്ഷയ്ക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനാവാതെ തള്ളി . യുഡിഎഫ്, ബി ജെ പി അംഗങ്ങൾ വിട്ടു നിന്നതോടെ അവിശ്വാസം ചർച്ച ചെയ്യാൻ ചേർന്ന കൗൺസിൽ യോഗം ക്വാറം തികയാതെ പിരിയുകയായിരുന്നു. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടു നിൽക്കാൻ ഉള്ള ബി ജെ പി തീരുമാനമാണ് നിർണായകമായത്. ബി ജെ പി അവിശ്വാസ പ്രമേയത്തെ അനകൂലിക്കുമെന്ന ഇടതു പ്രതീക്ഷ അവസാന നിമിഷം പാളുകയായിരുന്നു.അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്താൻ യു ഡി എഫ് ബി ജെ പി രഹസ്യ ധാരണ ഉണ്ടായെന്ന് സി പി എം കുറ്റപ്പെടുത്തി. എന്നാൽ എൽഡിഎഫ് യുഡിഎഫിനെയോ അധികാരത്തിൽ കയറ്റാനോ അധികാരത്തിൽ നിന്ന് പുറത്താക്കാനോ പാർട്ടി ഇടപെടേണ്ടതില്ല എന്ന സംഘടന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് വിട്ടു നിന്ന ജില്ലാ നേതൃത്വം വിശദീകരിച്ചു.

'അപഹാസ്യം, ബാലിശം'; മാപ്പ് പറയണമെന്ന കേരള കോണ്‍ഗ്രസ് ആവശ്യം തള്ളി പാലാ നഗരസഭയിലെ സിപിഎം ചെയര്‍പേഴ്സണ്‍

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ