പാല നഗര സഭ ചെയര്‍പേഴ്സണ്‍ സ്ഥാനം കേരള കോണ്‍ഗ്രസില്‍ നിന്ന് സിപിഎം ഏറ്റെടുത്തതിനെതുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുന്നത്
കോട്ടയം:പാലാ നഗരസഭയിലെ സി പി എം കേരള കോൺഗ്രസ് പോര് മുറുകുന്നു.ശ്മശാന വിവാദത്തിൽ മാപ്പ് പറയണമെന്ന മാണി ഗ്രൂപ്പിന്‍റെ ആവശ്യം സി പി എം ചെയർപേഴ്സൺ തള്ളി.നേതാവിന്‍റെ വീട്ടിൽ നിന്നുള്ള നിർദ്ദേശങ്ങളല്ല പാർട്ടി പറയുന്നതാണ് താൻ അനുസരിക്കുന്നതെന്നും ജോസിൻ ബിനോ പ്രസ്താവനയില്‍ വ്യക്തമാക്കി.തിരഞ്ഞെടുപ്പിൽ ജയിച്ചാണ് താൻ കൗൺസിലിൽ എത്തിയത്.മറ്റ് ചിലരെ പോലെ കൗൺസിലിൽ കുടിയേറിയതല്ല.ജോസ് കെ മാണിയുടെ അറിവോടെയാണോ മാണി ഗ്രൂപ്പ് കൗൺസിലർമാർ തന്നെ വിമർശിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
;
പാല നഗര സഭ ചെയര്‍പേഴ്സണ്‍ സ്ഥാനം കേരള കോണ്‍ഗ്രസില്‍ നിന്ന് സിപിഎം ഏറ്റെടുത്തതിനെതുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന് പിന്നാലെ, മാണി വിഭാഗം ചെയര്‍മാനായിരുന്ന കാലത്ത് ജോസ് കെ മാണി ഉദ്ഘാടനം ചെയ്ത ശ്മശാനം പ്രവര്‍ത്തിക്കാത്തതില്‍ ഇപ്പോഴത്തെ ചെയര്‍പേഴ്സണ്‍ ജോസിൻ ബിനോ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ രംഗത്തുവന്ന കേരള കോണ്‍ഗ്രസ് , ചെയര്‍പേഴ്സണ്‍ മുന്നണിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു,ഇതാണ് അവര്‍ തള്ളിയത്.അപഹാസ്യവം ബാലിശവുമാണ് ഈ ആവശ്യമെന്നും അവര്‍ പറഞ്ഞു. മാണി ഗ്രൂപ്പിന് തിരിച്ചടിയാണ് ഈ പ്രസ്താവന.പാര്‍ട്ടി ഇനി എന്ത് നിലപാട് സ്വീകരിക്കും എന്നത് ഏറെ പ്രധാനമാണ്.
