ഇടത് പക്ഷവുമായി ചേരാനില്ലെന്നും വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്നും  ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് മേഖലാ മേധാവി ഷാജഹാൻ നടത്തിയ അഭിമുഖ സംഭാഷണത്തിൽ പറഞ്ഞു.

മലപ്പുറം: തെരഞ്ഞെടുപ്പിനെ നേരിടും മുമ്പ് യുഡിഎഫിൽ കുറേ കാര്യങ്ങൾ നേരെയാക്കാനുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അത് മൂടി വെക്കുന്നതിലർത്ഥമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടത് പക്ഷവുമായി ചേരാനില്ലെന്നും വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്നാൽ എസ്ഡിപിഐയുമായി ലീഗ് സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹം മുതിർന്ന ലീഗ് നേതാവ് തള്ളി.

Add Asianetnews as a Preferred SourcegooglePreferred

അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പദം ലീഗ് പ്രതീക്ഷിക്കുന്നത് അതിമോഹമാണെന്നും ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് മേഖലാ മേധാവി ഷാജഹാൻ നടത്തിയ അഭിമുഖ സംഭാഷണത്തിൽ അഭിപ്രായപ്പെട്ടു.