
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് യുഡിഎഫ്. യുഡിഎഫ് നേതാക്കളാരും ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് കൺവീനർ എം എം ഹസ്സൻ അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ലെന്നും ടിവിയിൽ മാത്രമേ ചടങ്ങ് കാണൂവെന്നുമാണ് ഹസ്സൻ്റെ പ്രതികരണം.
മന്ത്രിമാർ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. ബഹിഷ്കരിക്കുകയല്ല,മുഖ്യമന്ത്രി പറഞ്ഞത് പോലെ ടിവിയിൽ കാണുമെന്നാണ് ഹസ്സൻ്റെ പ്രതികരണം.
140 എംഎൽഎമാരെയും 20 എംപിമാരെയും അടക്കം 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എൽഡിഎഫ് തീരുമാനം. ട്രിപ്പിള്‍ ലോക്ഡൗണും കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശവും കണക്കിലെടുത്ത് പൊതുജനം വീട്ടിലിരിക്കുമ്പോള്‍, ഇതൊന്നും ബാധകമല്ലാത്ത മട്ടില്‍ മുഖ്യമന്ത്രിയും നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്നിരുന്നു. 500 പേർ അധികമല്ലെന്ന് പറഞ്ഞ് വിമര്‍ശനങ്ങളെ മുഖ്യമന്ത്രി തന്നെ ഇന്നലെ തള്ളിക്കളയുകയായിരുന്നു.
3 കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന പ്രാരംഭചടങ്ങിൽ 500 വലിയ എണ്ണം അല്ലെന്നായിരുന്നു ന്യായീകരണം.
" സത്യപ്രതിജ്ഞ ചടങ്ങിൽ ആളുകൾ വിശാലമായിട്ടാണല്ലോ ഇരിക്കുക. വിപുലമായ സൗകര്യങ്ങളാണ് ചെയ്തിരിക്കുന്നത്. ശാരീരിക അകലം കൃത്യമായി പാലിച്ചുൃപോകും. ഒരിടത്തും ഒരു തിരക്കും അനുഭവപ്പെടില്ല. കൃത്യമായി ആളുകൾക്ക് വന്നുപോകാനുള്ള സൗകര്യങ്ങളാണ് അവിടെയുണ്ടാകുക. ഇതൊരു ചരിത്രവിജയമാണ്. ആ ചരിത്രവിജയത്തിന്റെ ഭാഗമായുള്ള സത്യപ്രതിജ്ഞാ ചടങ്ങ്, അത് എക്കാലത്തും ഒർമ്മിക്കത്തക്ക വിധത്തിലുള്ള ഒന്ന് തന്നെയാവണം. അത് ആഘോഷപൂർവമല്ല, പക്ഷേ അതിന്റെ ദൃശ്യത്തിലൂടെ എല്ലാവർക്കും അത് ശരിയായ രീതിയിൽ ആസ്വദിക്കാനാകണം. ആ മട്ടിലുള്ള കരുതലോടെയുള്ള രംഗമാണ് ഒരുക്കുന്നത്. "
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam