പിവി അൻവർ യുഡിഎഫിലേക്ക്; ഘടകകക്ഷിയിൽ ലയിക്കാനുള്ള നീക്കത്തിന് പച്ചക്കൊടി

Published : May 02, 2025, 02:51 PM ISTUpdated : May 02, 2025, 02:59 PM IST
പിവി അൻവർ യുഡിഎഫിലേക്ക്; ഘടകകക്ഷിയിൽ ലയിക്കാനുള്ള നീക്കത്തിന് പച്ചക്കൊടി

Synopsis

ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. അൻവറിനെ എങ്ങനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തി.

കോഴിക്കോട്: പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഏതെങ്കിലും ഘടകകക്ഷിയിൽ ലയിച്ച് മുന്നണിയിൽ എത്താനുള്ള ശ്രമത്തിന് പച്ചക്കൊടി. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. അൻവറിനെ എങ്ങനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തി. യുഡിഎഫ് തീരുമാനം വളരെ സ്വാഗതമെന്ന് പി വിഅൻവർ പ്രതികരിച്ചു. 

യുഡിഎഫ് യോഗത്തില്‍ അൻവറിന്റെ കാര്യം ചർച്ച ചെയ്തുവെന്നും ഹൈക്കമാന്‍ഡുമായി ചർച്ച നടത്തി തീരുമാനം എടുക്കാൻ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ കക്ഷികളുമായി പ്രതിപക്ഷ നേതാവ് ചർച്ച നടത്തും. അൻവറുമായി ആവശ്യംമെങ്കിൽ കൂടിക്കാഴ്ച നടത്തും. ഒരാഴ്ചക്കക്കം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും എം എം ഹസ്സൻ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം