തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യ യുഡിഎഫ് യോഗം; ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകും

By Web TeamFirst Published May 27, 2019, 6:32 AM IST
Highlights

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിലെ ക്രമക്കേടുകളിൽ നിയമ നടപടികളിലേക്ക് മുന്നണി നീങ്ങിയേക്കും. ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫ് വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ചിരുന്നു

തിരുവനന്തപുരം: ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം. ആലപ്പുഴ ലോക് സഭ മണ്ഡലത്തിലെ പരാജയം യോഗം പ്രത്യേകം ചർച്ച ചെയ്യും. പത്തൊമ്പത് മണ്ഡലങ്ങളിലും വിജയിച്ച യുഡിഎഫിന് ആലപ്പുഴയിൽ മാത്രമാണ് തോൽവി രുചിക്കേണ്ടി വന്നത്. 

വരുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗത്തിന്റെ അജണ്ടയിൽ ഉണ്ട്. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിലെ ക്രമക്കേടുകളിൽ നിയമ നടപടികളിലേക്ക് മുന്നണി നീങ്ങിയേക്കും. ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫ് വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ചിരുന്നു.

യുഡിഎഫ് അനുകൂല വോട്ടുകൾ വ്യാപകമായി വെട്ടിമാറ്റി എന്നാണ് യുഡിഎഫിന്റെ പരാതി. ഇതിനൊപ്പം കേരള കോൺഗ്രസ് എമ്മിലെ പ്രശ്നങ്ങളിൽ മുന്നണി ഇടപെടണോ എന്നതും യോഗം ചർച്ച ചെയ്യും

click me!