ഫെബ്രുവരി ആറിന് തുടങ്ങിയ യാത്ര, അവസാനിക്കുന്നത് നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി; പുതുയുഗ യാത്രയുടെ സമാപനം ഇന്ന്

Published : Mar 07, 2026, 05:00 AM IST
Congress-Yathra

Synopsis

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപനം ഇന്ന്. പുത്തരിക്കണ്ടം മൈതാനത്ത് സമാപന സമ്മേളനം നടക്കുക

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപനം ഇന്ന്. പുത്തരിക്കണ്ടം മൈതാനത്ത് സമാപന സമ്മേളനം നടക്കുക. വൈകീട്ട് നടക്കുന്ന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് സെക്രട്ടേറിയേറ്റ് ആസാദ് ഗേറ്റിന് മുന്നിൽ വിഡി സതീശനെ തിരുവനന്തപുരം വട്ടിയൂർക്കാവ് നേമം മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവർത്തകർ സ്വീകരിക്കും. റാലിയായി പുത്തരിക്കണ്ടത്ത് എത്തും. 

സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി യുവാക്കൾ, സ്ത്രീകൾ വൃദ്ധർ എന്നിവർക്കായി ഗ്യാരന്റികൾ പ്രഖ്യാപിക്കാനാണ് സാധ്യത. സമാപന സമ്മേളനത്തിൽ കെ സി വേണു ഗോപാൽ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും യുഡിഎഫ് കക്ഷി നേതാക്കളും പകെടുക്കും. ഫെബ്രുവരി ആറിന് തുടങ്ങിയ യാത്ര നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാന്നാറിൽ 56കാരിയെ കുളിക്കടവിൽ വച്ച് പീഡിപ്പിച്ചു, പ്രതിക്കായ് തെരച്ചിൽ
ഹെലികോപ്റ്റർ മാർഗം ശിവഗിരിയിൽ എത്തും, രാഹുൽ ഗാന്ധി ഇന്ന് ശിവഗിരിയിൽ ഗുരുദേവ സമാധിയിൽ ദർശനം നടത്തും