
തിരുവനന്തപുരം: "സര്‍ക്കാരല്ലിത് കൊള്ളക്കാര്‍" എന്ന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. ആറുമണിക്ക് തന്നെ പ്രവർത്തകർ ഇവിടെയെത്തി. നാല് ഗേറ്റുകളിൽ മൂന്ന് ഗേറ്റുകൾ പ്രവർത്തകർ ഉപരോധിച്ചു തുടങ്ങി. കന്‍റോണ്‍മെന്‍റ് ഗേറ്റ് പൊലീസ് തടയാൻ സമ്മതിച്ചില്ല. സര്‍ക്കാരിനെതിരായ അഴിമതി, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധസമരം നടക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരാണ് കൂടുതലും എത്തിയിട്ടുള്ളത്. യുഡിഎഫ് നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയിട്ടുണ്ട്. അഴിമതി,വിലക്കയറ്റം തുടങ്ങി നിരവധി വിഷയങ്ങളാണ് പ്രതിഷേധത്തിന് കാരണം.
കുടുംബാധിപത്യത്തെ കുറിച്ച് ചോദ്യം, ബിജെപി നേതാക്കളുടെ മക്കളെ ചൂണ്ടി രാഹുലിന്റെ പരിഹാസം
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam