'‌'കാഫിർ' പ്രയോഗം നടന്നത് ടീച്ചറുടെ നേതൃത്വത്തിൽ, യുഡിഎഫ് കോടതിയെ സമീപിക്കും': കെ മുരളീധരൻ

Published : May 30, 2024, 02:55 PM IST
'‌'കാഫിർ' പ്രയോഗം നടന്നത് ടീച്ചറുടെ നേതൃത്വത്തിൽ, യുഡിഎഫ് കോടതിയെ സമീപിക്കും': കെ മുരളീധരൻ

Synopsis

വോട്ടെണ്ണലിന് ശേഷം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും മുരളീധരൻ പറഞ്ഞു. 

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടകരയിൽ പ്രചരിച്ച കാഫിർ പ്രയോഗത്തിൽ യുഡിഎഫ് കോടതിയെ സമീപിക്കുമെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. കുറ്റക്കാരെ കണ്ടെത്താൻ കോടതി ഇടപെടണമെന്ന് ആവശ്യപ്പെടുമെന്ന് കെ മുരളീധരൻ പറഞ്ഞു. വോട്ടെണ്ണലിന് ശേഷം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും മുരളീധരൻ പറഞ്ഞു. 

തിരുവനന്തപുരത്ത് അടക്കം പൊലീസിനെ സമീപിക്കുന്നതിന് പകരം ഗുണ്ടകളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. വടകര തെരഞ്ഞെടുപ്പിൽ അനാവശ്യമായി ജാതിയും മതവും കുത്തി നിറച്ചു. ഇടതുപക്ഷ സ്ഥാനാർത്ഥി തന്നെ വർഗ്ഗീയത പറഞ്ഞു എന്നതാണ് ദുഃഖകരം. തലേദിവസം വരെ വടകരയിൽ ചുറ്റിക്കറങ്ങി നടന്ന ടീച്ചർ ആളെ കൂട്ടാൻ ട്രെയിനിൽ വന്നിറങ്ങി. എന്നിട്ടും ആളും ആരവവും ഉണ്ടായില്ല. കാഫിർ പ്രയോഗം ടീച്ചറുടെ നേതൃത്വത്തിലാണ് നടന്നത്. ടീച്ചറുടെ ഹമാസ് വിരുദ്ധ പരാർശത്തിൽ ആളുകൾക്ക് എതിർപ്പ് ഉണ്ടായിരുന്നു. അത് മറികടക്കാനാണ് വ്യാജ പ്രചരണം നടത്തിയത്. കാഫിർ പ്രയോഗത്തിൽ ശക്തമായ നടപടി ഉണ്ടാകണം. ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടക്കും. ആഹ്ലാദ പ്രകടനം അധികം വേണ്ടെന്ന് മാർക്സിസ്റ്റ് പാർട്ടി പറയുന്നത് തോൽവി ഭയന്നാണ്. 60,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ച ടീച്ചർ ലക്ഷം വോട്ടിന് തോൽക്കുമെന്നു ഭയന്നാണ് വ്യാജ പ്രചരണമെന്നും മുരളീധരൻ പറഞ്ഞു. 

മാസപ്പടി:ഷോണ്‍ജോര്‍ജിന്‍റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി,അന്വേഷണത്തിനു ശേഷം പരാതിയെങ്കില്‍വീണ്ടും സമീപിക്കാം

https://www.youtube.com/watch?v=Ko18SgceYX8


 

PREV
Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ
തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; സംഭവം പാലക്കാട്, അന്വേഷണം ആരംഭിച്ചു