ജില്ലാ ആസ്ഥാനങ്ങളില്‍ നാളെ പ്രതിഷേധിക്കാന്‍ നിര്‍ദ്ദേശം; മംഗളൂരു സന്ദര്‍ശനം യുഡിഎഫ് സംഘം മാറ്റി

Published : Dec 22, 2019, 07:44 PM ISTUpdated : Dec 22, 2019, 07:45 PM IST
ജില്ലാ ആസ്ഥാനങ്ങളില്‍ നാളെ പ്രതിഷേധിക്കാന്‍ നിര്‍ദ്ദേശം; മംഗളൂരു സന്ദര്‍ശനം യുഡിഎഫ് സംഘം മാറ്റി

Synopsis

രാജ്ഘട്ടിൽ കോൺഗ്രസ് അധ്യക്ഷയുടെ നേതൃത്വത്തിൽ സമരം നടക്കുമ്പോൾ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്ന ഹൈക്കമാൻഡ് നിർദേശത്തെ തുടർന്നാണ് സന്ദർശനം മാറ്റിവച്ചത്.

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ തോതിൽ സംഘ‍ര്‍ഷം നടന്ന മംഗളൂരു സന്ദര്‍ശിക്കാനുള്ള യുഡിഎഫ് ജനപ്രതിനിധി സംഘത്തിന്‍റെ തീരുമാനം മാറ്റിവച്ചു. രാജ്ഘട്ടിൽ കോൺഗ്രസ് അധ്യക്ഷയുടെ നേതൃത്വത്തിൽ സമരം നടക്കുമ്പോൾ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്ന ഹൈക്കമാൻഡ് നിർദേശത്തെ തുടർന്നാണ് സന്ദർശനം മാറ്റിവച്ചത്. എംപിമാരായ രാജ് മോഹൻ ഉണ്ണിത്താൻ, കെ.സുധാകരൻ, എംഎൽഎമാരായ എം സി ഖമറുദ്ദീൻ, എൻ എ നെല്ലിക്കുന്ന്, പാറക്കൽ അബ്ദുള്ള, ഷംസുദ്ദീൻ എന്നിവരുൾപ്പെടുന്ന സംഘമാണ് നാളെ മംഗളൂരു സന്ദര്‍ശിക്കാനിരുന്നത്. 

പ്രതിഷേധത്തിനിടെ രണ്ട് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവ‍ര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന്‍റെ കൂടി പശ്ചാത്തലത്തിലായിരുന്നു യുഡിഎഫ് സംഘം സന്ദ‍ര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്. പൗരത്വ  നിയമ ഭേദഗതിക്കെതിരെ രാജ്ഘട്ടില്‍ നാളെ രാജ്ഘട്ടില്‍ പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
'ആര്‍ജെഡി സ്ഥാനാര്‍ത്ഥികളുടെ കാലുവാരി'; ഇടതു മുന്നണിയിൽ നിന്ന് കാര്യമായ സഹായം ആര്‍ജെഡിക്ക് കിട്ടിയില്ലെന്ന് എംവി ശ്രേയാംസ്‍കുമാര്‍