ഉമ തോമസ് പങ്കെടുത്തത് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ; പരിക്ക് ഗുരുതരമെന്ന് ഡോക്ടർമാർ

Published : Dec 29, 2024, 07:20 PM ISTUpdated : Dec 29, 2024, 07:32 PM IST
ഉമ തോമസ് പങ്കെടുത്തത് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ; പരിക്ക് ഗുരുതരമെന്ന് ഡോക്ടർമാർ

Synopsis

മൂക്കിൽ നിന്ന് രക്തം വന്നിരുന്നുവെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണെന്നും ഡോക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. 

കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി എംഎൽഎയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ഡോക്ടർ. സിടി സ്കാൻ എടുത്തതിന് ശേഷം മാത്രമേ മറ്റു വിവരങ്ങൾ നൽകാനാവൂവെന്നും ഡോക്ടർ പറഞ്ഞു. മൂക്കിൽ നിന്ന് രക്തം വന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണെന്നും ഡോക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്. 

ഉമ തോമസ് എംഎൽഎ കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുറിവിൽ നിന്ന് രക്തം വാർന്നുപോയിട്ടുണ്ട്. ആംബുലൻസിലേക്ക് കയറ്റുമ്പോൾ തന്നെ രക്തം വാർന്നിരുന്നു. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ എംഎൽഎയ്ക്ക് ആന്തരിക രക്തസ്രാവം ഉണ്ടോ എന്നാണ് പരിശോധിച്ചു വരുന്നത്. ഇതിന് ശേഷം മാത്രമേ ചികിത്സ തീരുമാനിക്കുകയുള്ളൂ. സിടി സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിവരികയാണ്. നിലവിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ചികിത്സ. എന്നാൽ ആരോഗ്യനില സ്റ്റേബിളാണെന്നും വിവരം ലഭിക്കുന്നുണ്ട്. അതേസമയം, അപകട വാർത്തയറിഞ്ഞ് ആശുപത്രിയിലേക്ക് കോൺ​ഗ്രസ് നേതാക്കൾ എത്തിക്കൊണ്ടിരിക്കുകയാണ്. മന്ത്രി സജി ചെറിയാനും ഹൈബി ഈഡൻ എംപിയും ആശുപത്രിയിലെത്തിയിട്ടുണ്ട്. 

ജോയ് ആലുക്കാസ് അവതരിപ്പിക്കുന്ന മൃദംഗനാദം പരിപാടിക്കിടെയായിരുന്നു അപകടം സംഭവിച്ചത്. 12,000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തിയുള്ള പരിപാടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. ചലച്ചിത്ര താരം ദിവ്യഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎൽഎ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. സന്നദ്ധ പ്രവർത്തകർ ഉടൻ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലൻസിൽ കയറ്റി എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി.

ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മായം കലര്‍ന്ന കേക്കുകളും പലഹാരങ്ങളും; 20 കടകള്‍ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'