Latest Videos

കുർബാന ഏകീകരണം: സിനഡ് തീരുമാനത്തിനെതിരെ വീണ്ടും അങ്കമാലി അതിരൂപതയിലെ വൈദികർ

By Web TeamFirst Published Oct 26, 2021, 7:17 PM IST
Highlights

സിറോ മലബാർ സഭയിൽ കുർബാന ഏകീകരണം നടപ്പാക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ വീണ്ടും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ. സിനഡ് തീരുമാനം ചതിയിലൂടെ നടപ്പാക്കിയതാണെന്നും തീരുമാനം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്നും വൈദികർ കൊച്ചിയിൽ യോഗം ചേർന്ന് പ്രമേയം പാസാക്കി. 

കൊച്ചി: സിറോ മലബാർ സഭയിൽ കുർബാന ഏകീകരണം നടപ്പാക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ വീണ്ടും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ. സിനഡ് തീരുമാനം ചതിയിലൂടെ നടപ്പാക്കിയതാണെന്നും തീരുമാനം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്നും വൈദികർ കൊച്ചിയിൽ യോഗം ചേർന്ന് പ്രമേയം പാസാക്കി. 

നവംബർ അവസാന വാരം മുതൽ പരിഷ്കരിച്ച ആരാധനാക്രമം നടപ്പാക്കാനാണ് സിനഡ് സർക്കുലർ. എന്നാൽ ജനാഭിമുഖ കുർബാന മാത്രമെ അംഗീകരിക്കുകയുള്ളൂവെന്നും ടെക്സറ്റ് നവീകരിക്കുന്നതിൽ യോചിപ്പാണെന്നും വൈദികർ അറിയിച്ചു. വൈദിക യോഗം ചേരുന്നതിന് മുൻപിൽ ചർച്ച് പ്രൊട്ടക്ഷൻ കൗൺസിൽ പ്രവർത്തകരെത്തി പ്രതിഷേധവും അറിയിച്ചു.

Read More : 'ഇടയലേഖനം വായിക്കും, പരിഷ്കരിച്ച കുർബാനക്രമം തന്നെ തുടരണം'; വൈദികരെ തള്ളി ഇരിങ്ങാലക്കുട രൂപത

സിനഡ് പുതുക്കിയ കുർബാന രീതിയിൽ ആദ്യഭാഗം വിശ്വാസികൾക്ക് നേരെയും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും ആണ് നടത്തുക. നവംബർ 28മുതൽ പുതുക്കിയ രീതി തുടങ്ങാനാണ് സിനഡ് നിർദ്ദേശം. എന്നാൽ മുഴുവൻ സമയവും ജനാഭിമുഖ കുർബ്ബാന തന്നെ തുടരണമെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരുടെ നിലപാട്.

click me!