ബിജെപി വാക്കുപാലിച്ചു, 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നു. പക്ഷെ ആ വന്ന മല എലിയെ പ്രസവിച്ചില്ല. തീർക്കുപിടിച്ചു വന്നിട്ട് തിരക്കുപിടിച്ചു പോയി എന്നാണ് ബിനോയ്‌ വിശ്വത്തിന്‍റെ പരിഹാസം.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തിയതിന് പിന്നാലെ പരിഹാസവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ബിജെപി വാക്കുപാലിച്ചു, 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നു. പക്ഷെ ആ വന്ന മല എലിയെ പ്രസവിച്ചില്ല. തീർക്കുപിടിച്ചു വന്നിട്ട് തിരക്കുപിടിച്ചു പോയി എന്നാണ് ബിനോയ്‌ വിശ്വത്തിന്‍റെ പരിഹാസം. കേരളത്തിന്‌ എന്ത് കിട്ടിയെന്നും ബിനോയ്‌ വിശ്വം ചോദിച്ചു.

45 ദിവസത്തിനുള്ളിൽ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള ബ്ലൂ പ്രിന്റ്റും ഇല്ല മാസ്റ്റർ പ്ലാനും ഇല്ല. ആദ്യമായാണ് പ്രധാനമന്ത്രി വരുമ്പോൾ തിരുവനന്തപുരം കോർപ്പറേഷൻ മേയർക്ക് സ്വീകരിക്കാനുള്ള അവസരം ഇല്ലാത്തെ പോകുന്നത്. പ്രോട്ടോക്കോള്‍ പ്രകാരം മുൻ നിരയിൽ സ്ഥലം ഉണ്ടാകേണ്ട ആളാണ്‌ മേയർ. പലതും കാട്ടിക്കൂട്ടി ഭരണം നേടിയെടുത്തിട്ട് മേയർക്ക് സ്വീകരിക്കാനുള്ള അവസരം കൊടുത്തില്ലെന്നും ബിനോയ്‌ വിശ്വം പരിഹസിച്ചു.

ന്യൂനപക്ഷങ്ങളെ മറക്കുന്ന നിലപാട് എൽഡിഎഫിന് ഇല്ലെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുമായുള്ള എൽഡിഎഫിന്‍റെ ബന്ധം ഉലഞ്ഞ് പോകാൻ പാടില്ലെന്ന് പറഞ്ഞ . സജി ചെറിയാൻ പ്രസ്താവനയോട് യോജിക്കുന്നില്ല. എൽഡിഎഫിനോട് മതിപ്പുണ്ടെങ്കിലും ചില വിമര്‍ശനങ്ങള്‍ ഭവന സന്ദര്‍ശത്തിനിടെ ജനങ്ങള്‍ ഉന്നയിച്ചുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

YouTube video player