Asianet News MalayalamAsianet News Malayalam

'ഇടയലേഖനം വായിക്കും, പരിഷ്കരിച്ച കുർബാനക്രമം തന്നെ തുടരണം'; വൈദികരെ തള്ളി ഇരിങ്ങാലക്കുട രൂപത

സിനഡ് തീരുമാനം ഉൾക്കൊള്ളിച്ചുള്ള കർദ്ദിനാളിന്‍റെ  ഇടയലേഖനം പള്ളികളിൽ  വായിക്കില്ലെന്ന്  ഇന്നലെ ഇങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികര്‍ അറിയിച്ചിരുന്നു. 

Diocese of irinjalakuda against priest and says new holy mass uniform mode will follow
Author
Irinjalakuda, First Published Sep 4, 2021, 8:35 AM IST

ഇരിങ്ങാലക്കുട: സിറോ മലബാർ സഭയിലെ പരിഷ്കരിച്ച കുർബാന ക്രമവുമായി മുന്നോട്ട് പോകുമെന്ന് ഇരിങ്ങാലക്കുട രൂപത. നവംബർ 28 മുതൽ പരിഷ്കരിച്ച കുർബാനക്രമം തന്നെ തുടരണം. ആർച്ച് ബിഷപ്പിന്റെ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കും. പരസ്യ പ്രസ്താവനകൾ രൂപതയുടെ സമ്മതത്തോടെ അല്ലെന്നും വൈദികർ ഇതിൽ നിന്ന് പിന്മാറണമെന്നും ഇരിങ്ങാലക്കുട രൂപത ആവശ്യപ്പെട്ടു.

കുർബാന ഏകീകരണത്തിനെതിരെ ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികർ രംഗത്ത് വന്നിരുന്നു. സിനഡ് തീരുമാനം ഉൾക്കൊള്ളിച്ചുള്ള കർദ്ദിനാളിന്‍റെ ഇടയലേഖനം പള്ളികളിൽ വായിക്കില്ല. എറണാകുളം അങ്കമാലി അതിരൂപതയില്‍ 50 വർഷമായി തുടരുന്ന ജനാഭിമുഖ കുർബാന തന്നെ തുടരണം. 184 വൈദികരുടെ പിന്തുണയുണ്ട്. കുർബാന ഏകീകരണം അടിച്ചേൽപിക്കലാണ് ഇത് അനുവദിക്കാൻ ആവില്ലെന്നാണ് വൈദികരുടെ നിലപാട്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios