കേന്ദ്ര ബജറ്റ്: നേട്ടം കർണാടകയ്ക്കും തമിഴ്‌നാടിനും, നാളികേര കർഷകർക്കുള്ള വമ്പൻ പദ്ധതി കേരളത്തിന് ഗുണമാകുമോ?

Published : Feb 01, 2026, 12:44 PM IST
Union Budget

Synopsis

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച കോക്കനട്ട് പ്രോമോഷൻ സ്കീം ഇന്ത്യൻ നാളികേര ഉൽപ്പന്നങ്ങളെ ആഗോള വിപണിയിൽ എത്തിക്കാൻ ലക്ഷ്യമിടുന്നു. ഉൽപ്പാദനത്തിൽ കർണാടകയ്ക്കും തമിഴ്‌നാടിനും പിന്നിൽ മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് ഈ പദ്ധതി എത്രത്തോളം ഗുണകരമാകും?

ദില്ലി: രാജ്യത്തെ നാളികേര കർഷകർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് ഇന്ന് കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. കോക്കനട്ട് പ്രോമോഷൻ സ്കീം എന്ന് വിശേഷിപ്പിച്ച പദ്ധതിയിലൂടെ ഇന്ത്യയിൽ നിന്നുള്ള നാളികേരവും നാളികേരത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും ആഗോള വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് കോടി ആളുകൾ പ്രവർത്തിക്കുന്ന മേഖലയിൽ, ഒരു കോടിയോളം വരുന്ന കർഷകർക്കും ഈ പദ്ധതി ​ഗുണമാകുമെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ ഈ പദ്ധതിയിൽ കേരളത്തിന് എത്രത്തോളം നേട്ടമുണ്ടാകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ഇന്ത്യയിലെ നാളികേര ഉൽപ്പാദനത്തിൽ നിലവിൽ കർണാടകയാണ് ഒന്നാം സ്ഥാനത്ത്. മുൻപ് കേരളമായിരുന്നു മുന്നിലുണ്ടായിരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ തെങ്ങുകളുള്ള സംസ്ഥാനം പക്ഷെ കേരളമാണ്. ഉൽപ്പാദനത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തമിഴ്‌നാടും കർണാടകവുമാണ് മുന്നിൽ. ആന്ധ്രപ്രദേശാണ് കേരളത്തിന് തൊട്ടുപിന്നിലുള്ള സംസ്ഥാനം.

രാജ്യത്തെ മൊത്തം നാളികേര ഉൽപ്പാദനത്തിന്റെ 28.5% കർണാടകയിൽ നിന്നാണ്. തുംകൂരു, ഹാസൻ ജില്ലകളാണ് പ്രധാന നാളികേര ഉൽപ്പാദന കേന്ദ്രങ്ങൾ. തമിഴ്നാട് ഉൽപ്പാദന ക്ഷമതയിൽ മുൻപന്തിയിൽ നിൽക്കുന്നു. കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിൽ വ്യാപകമായി കൃഷിയുണ്ട്. കേരളം ഏറ്റവും കൂടുതൽ സ്ഥലത്ത് തെങ്ങ് കൃഷി ചെയ്യുന്നത് കേരളത്തിലാണെങ്കിലും ഉൽപ്പാദനത്തിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ആന്ധ്രാപ്രദേശിലെ കിഴക്കൻ ജില്ലകളായ ഗോദാവരി, പശ്ചിമ ഗോദാവരി ജില്ലകളും പ്രധാന ഉൽപ്പാദന കേന്ദ്രങ്ങളാണ്. :പശ്ചിമ ബംഗാൾ, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങൾ.ലോകത്ത് നാളികേര ഉൽപ്പാദനത്തിൽ ഇന്ത്യ മുൻനിര രാജ്യങ്ങളിലൊന്നാണ്. തമിഴ്നാട്ടിലും കർണാടകത്തിലും ആധുനിക കൃഷിരീതികളും ജലസേചന സൗകര്യങ്ങളും ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായാണ് വിലയിരുത്തൽ. കേരളത്തിൽ തെങ്ങുകൾ ധാരാളമായുണ്ടെങ്കിലും ആധുനിക ശാസ്ത്രീയ രീതിയിൽ നാളികേര കൃഷി ഉണ്ടാകുന്നില്ല. ഇതാണ് ഈ രംഗത്ത് കേരളം പിന്നിലാകാൻ കേരളം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

`ശാസ്ത്ര ബോധത്തെ അന്ധവിശ്വാസങ്ങൾ കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന രാജ്യമാണ് നമ്മുടേത്'; കേരള സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
അമ്മയെ ഒരുനോക്ക് കാണാൻ കൊതിച്ചു, മകനെ ഉറക്കെ വിളിച്ച് അമ്മ, വിളി കേൾക്കാനാകാതെ മടങ്ങി റോയ്; ബെം​ഗളൂരുവിൽ പൊതുദർശനം