വഖഫ് നിയമ ഭേദഗതി ബില്ല് ഒരു സമുദായത്തിനും എതിരല്ലെന്ന് കേന്ദ്രമന്ത്രി; കെസിബിസി നിലപാടിൽ കേന്ദ്രത്തിന് സന്തോഷം

Published : Mar 31, 2025, 08:43 AM ISTUpdated : Mar 31, 2025, 09:00 AM IST
വഖഫ് നിയമ ഭേദഗതി ബില്ല് ഒരു സമുദായത്തിനും എതിരല്ലെന്ന് കേന്ദ്രമന്ത്രി; കെസിബിസി നിലപാടിൽ കേന്ദ്രത്തിന് സന്തോഷം

Synopsis

വഖഫ് നിയമ ഭേദഗതി ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്ന് കെസിബിസി നിലപാട് സ്വാഗതം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ച് കേരളത്തിലെ എംപിമാർ വോട്ട് ചെയ്യണമെന്ന കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്രസ‍ർക്കാർ. ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ മനസിലാക്കി അത് പരിഹരിക്കാനാണ് രാഷ്ട്രീയ നേതൃത്വം ശ്രമിക്കേണ്ടതെന്ന് കെസിബിസിയുടെ വാർത്താക്കുറിപ്പ് പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു.

കേരളത്തിൽ മുനമ്പത്തെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നുണ്ട്. അവരുടെ സ്വത്തുക്കളും വീടുകളും സംരക്ഷിക്കുന്നതിന് പരിഹാരം തേടുകയാണ് അവർ. ഈ നിയമ ഭേദഗതി ഏതെങ്കിലും സമുദായത്തിന് എതിരല്ല. ആ വാദം ജനമനസ് വിഷലിപ്തമാക്കാനുള്ള പ്രചാരണമാണ്. കേരള എംപിമാരും ഈ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം