ഗതാഗത മന്ത്രിയുമായുള്ള ചർച്ച പരാജയം; നാളെ അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്

By Web TeamFirst Published Nov 3, 2021, 9:37 PM IST
Highlights

ചർച്ച പരാജയപ്പെട്ടതോടെ പണി മുടക്കുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വേണ്ടി വന്നാൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നത് ആലോചനയിലുണ്ടെന്നും സംഘടനകൾ വ്യക്തമാക്കി.

തിരുവനന്തപുരം: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് കെ എസ് ആർ ടി സി (ksrtc) ബസ് തൊഴിലാളി യൂണിയൻ, ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. നാളെ അർധരാത്രി മുതൽ 48 മണിക്കൂർ പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. ചർച്ച പരാജയപ്പെട്ടതോടെ പണി മുടക്കുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വേണ്ടി വന്നാൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നത് ആലോചനയിലുണ്ടെന്നും സംഘടനകൾ വ്യക്തമാക്കി. ടിഡിഎഫ്, ബിഎംഎസ്, കെഎസ്ആർടിഎ എന്നി മൂന്ന് സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

കെഎസ്ആര്‍ടിസി ക്രമക്കേട്: 'ആര്‍ക്കിടെക്ടിനും എഞ്ചിനിയർക്കുമെതിരെ കേസ് എടുക്കണം', വിജിലന്‍സ് റിപ്പോര്‍ട്ട്

അതേ സമയം യൂണിയനുകൾ സമരത്തിന് പോകരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവർത്തിച്ചു. സമരം നടത്തരുതെന്നാണ് സർക്കാർ അഭ്യർത്ഥിക്കുന്നതെന്നും അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്കരണം ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. മാനേജ്‌മെന്റ് ഇപ്പോൾ നൽകിയ സ്കെയിൽ അംഗീകരിച്ചാൽ 30 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിന് ഉണ്ടാകും. മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയും ആയി ചർച്ച നടത്താൻ സാവകാശം നൽകണമെന്നും 24  മണിക്കൂറിനുള്ളിൽ തീരുമാനം ഉണ്ടാകണം എന്ന് നിര്ബന്ധിക്കരുതെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. 

Bus Accident|'വളവാണെന്ന് അറിയാം, എന്നിട്ടും അമിത വേഗത'; ആര്യനാട് കെസ്ആര്‍ടിസി ബസ് അപകടത്തില്‍ ദൃക്സാക്ഷികള്‍

click me!