ഗതാഗത കുരുക്കിൽപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പ്രശ്ന പരിഹാരത്തിന് പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദ്ദേശം

Published : May 29, 2025, 01:59 PM IST
ഗതാഗത കുരുക്കിൽപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പ്രശ്ന പരിഹാരത്തിന് പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദ്ദേശം

Synopsis

കാലടി പാലത്തിലെ ഗതാഗത കുരുക്കിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുങ്ങിയത്. എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 

കാലടി: എറണാകുളം കാലടിയിൽ ഗതാഗത കുരുക്കിൽപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുഴി നിറഞ്ഞ കാലടി പാലത്തിലെ ഗതാഗത കുരുക്കിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുങ്ങിയത്. കാറിൽ നിന്നും പുറത്തിറങ്ങിയ മന്ത്രി പാലത്തിലെ കുഴി പരിശോധിച്ചു. എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 

തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് കാലടി പാലത്തിലെ ഗതാഗതക്കുരുക്കിൽ കേന്ദ്രമന്ത്രിയും കുടുങ്ങിയത്. നാട്ടുകാരുടെ പരാതി കേട്ട സുരേഷ് ​ഗോപി ഉടൻ തന്നെ പൊതുമരാമത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് പ്രശ്ന പരിഹാരത്തിന് നിർദ്ദേശം നൽകുകയായിരുന്നു. പാലത്തിലെ കുഴിയെ തുടർന്ന് കാലടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കേന്ദ്രമന്ത്രിയെ കണ്ടതോടെ നാട്ടുകാർ കൂട്ടത്തോടെ എത്തി കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു. അടിയന്തിരമായി ഒരു കല്ലെങ്കിലും കുഴിയിൽ കൊണ്ടിടാൻ ആവശ്യപ്പെടാൻ നാട്ടുകാർ പറഞ്ഞപ്പോൾ, എന്നിട്ട് വേണം ജയസൂര്യക്കെതിരെ കേസെടുത്തത് പോലെ തനിക്കെതിരെയും കേസ് എടുക്കാനെന്ന് സുരേഷ് ഗോപി പരിഹസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു