ഒന്നും നോക്കിയില്ല, ജീവൻ കയ്യിലെടുത്തോടി, കാട്ടാനയിൽ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദൃശ്യങ്ങൾ

Published : May 29, 2025, 01:28 PM IST
ഒന്നും നോക്കിയില്ല, ജീവൻ കയ്യിലെടുത്തോടി, കാട്ടാനയിൽ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദൃശ്യങ്ങൾ

Synopsis

വയനാട് പൊഴുതന ടൗണിലിറങ്ങിയ കാട്ടാനയിൽ നിന്ന് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. 

കൽപറ്റ: വയനാട് പൊഴുതന ടൗണിലിറങ്ങിയ കാട്ടാനയിൽ നിന്ന് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. റിഹാൻ, റിസ്വാൻ, സാബിർ എന്നീ വിദ്യാർഥികളാണ് കാട്ടാനയ്ക്ക് മുന്നിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. മൂന്ന് പേരും പ്ലസ് ടു വിദ്യാർത്ഥികളാണ്. പൊഴുതന സ്കൂൾ മുതൽ വീട് വരെ വിദ്യാർത്ഥികളെ ആന ഓടിച്ചു. ഇരുചക്ര വാഹന മടക്കം ആന നശിപ്പിച്ചു. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വയനാട്ടിലെ വിവിധ ഭാ​ഗങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. മഴക്കാലമായതോടെ വന്യജീവികൾ ജനവാസ മേഖലയിലെത്തുന്നത് സാധാരണയായി മാറിയിട്ടുണ്ട്. ആനയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെടുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വിദ്യാർത്ഥികളുടെ വീടിനടുത്ത് വരെ കാട്ടാന ഓടിച്ചു. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍
'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി